യു.ഡി.എഫ് സജ്ജം ; തികഞ്ഞ ആത്മവിശ്വാസത്തോടെ തെരഞ്ഞെടുപ്പിനെ നേരിടും : ഉമ്മന്‍ ചാണ്ടി

Jaihind News Bureau
Friday, February 26, 2021

തിരുവനന്തപുരം : തെരഞ്ഞെടുപ്പിനെ നേരിടാന്‍ യു.ഡി.എഫ് പൂർണ സജ്ജമെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. തികഞ്ഞ ആത്മവിശ്വാസത്തോടെ തെരഞ്ഞെടുപ്പിനെ നേരിടുമെന്നും അദ്ദേഹം തിരുവനന്തപുരത്ത് പറഞ്ഞു. തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ വാർത്താസമ്മേളനം വൈകിട്ട് എന്ന വാർത്തയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

കമ്മീഷന്‍ തീരുമാനം സ്വാഗതാർഹമെന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞു. തെരഞ്ഞെടുപ്പ് ഏപ്രിലില്‍ തന്നെ നടക്കുമെന്നതിന്‍റെ സൂചനയാണ് കമ്മീഷന്‍റെ ഇന്നത്തെ വാർത്താസമ്മേളനത്തിലൂടെ മനസിലാകുന്നത്. യുഡിഎഫ് സീറ്റ് വിഭജന ചർച്ചകള്‍ അന്തിമ ഘട്ടത്തിലാണെന്നും അദ്ദേഹം വ്യക്തമാക്കി.

അട്ടിമറിയിലൂടെ ഭരണം പിടിക്കുക എന്നതാണ് ബിജെപിയുടെ ജനാധിപത്യരീതിയെന്ന് ഉമ്മന്‍ ചാണ്ടി പരിഹസിച്ചു. ഇന്ത്യയില്‍ പലയിടങ്ങളിലും അത് കാണുന്നുണ്ട്. ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍റെ പ്രസ്താവന ശ്രദ്ധയില്‍പ്പെടുത്തിയപ്പോഴായിരുന്നു ഉമ്മന്‍ ചാണ്ടിയുടെ പ്രതികരണം.