മുന്നണിയെ ധിക്കരിച്ചതിന് നടപടി; ജോസ്.കെ.മാണി പക്ഷത്തെ യുഡിഎഫ് പുറത്താക്കി

Jaihind News Bureau
Monday, June 29, 2020

ജോസ്.കെ.മാണി പക്ഷത്തെ യുഡിഎഫ് പുറത്താക്കി. ജോസ് കെ മാണി പക്ഷത്തിന് മുന്നണിയില്‍ തുടരാന്‍ അര്‍ഹതയില്ലെന്ന് യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബെഹനാന്‍ എം.പി അറിയിച്ചു. ജോസ് പക്ഷം യുഡിഎഫ് നേതൃത്വത്തെ ധിക്കരിച്ചു. കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പദവി ഒഴിയണമെന്ന തീരുമാനം പാലിച്ചില്ല. എല്ലാ മാന്യതയും നല്‍കിയിട്ടും ജോസ് വിഭാഗം തീരുമാനം അംഗീകരിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.