ഇടുക്കി ജില്ലാ പഞ്ചായത്തിൽ സമ്പൂർണ്ണ വിജയം ലക്ഷ്യമിട്ട് യു ഡി എഫ്

Jaihind News Bureau
Tuesday, November 24, 2020

ഇടുക്കി ജില്ലാ പഞ്ചായത്തിൽ സമ്പൂർണ്ണ വിജയം ലക്ഷ്യമിട്ട് യു ഡി എഫ്. നിലവിലുള്ള ജില്ലാ പഞ്ചായത്ത് ഭരണം നിലനിർത്തുന്നതോടൊപ്പം 2010-ൽ ലഭിച്ചതു പോലെ 16 ഡിവിഷനും പിടിച്ചെടുക്കുക എന്ന ലക്ഷ്യവുമായി യു.ഡി.എഫ്. തിരഞ്ഞെടുപ്പ് കൺവൻഷനുകൾ ആരംഭിച്ചു.

യു.ഡി.എഫ്. മൂലമറ്റം, കരികുന്നം ഡിവിഷനുകളുടെ കൺവൻഷനാണ് ഇന്നലെ നടന്നത്. മൂലമറ്റം ഡിവിഷൻ യു.ഡി.എഫ് സ്ഥാനാർത്ഥി എം.ജെ.ജേക്കബ്ബിന്റെ തിരഞ്ഞെടുപ്പ് കൺവൻഷൻ അറക്കുളത്ത് പി.ജെ.ജോസഫ് എം.എൽ.എ.
ഉത്ഘാടനം ചെയ്തു. ഡീൻകുര്യാക്കോസ് എംപി മുഖ്യ പ്രഭാഷണം നടത്തി.

യു.ഡി.എഫ്.ജില്ല ചെയർമാൻ എസ്.അശോകൻ അദ്ധ്യക്ഷത വഹിച്ചു. കരിങ്കുന്നം ഡിവിഷൻ യു.ഡി.എഫ്.സ്ഥാനാർത്ഥി സി.വി.സുനിതയുടെ തിരഞ്ഞെടുപ്പ് കൺവൻഷൻ കരിങ്കുന്നം ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്നു. കെ.പി.സി.സി.ജനറൽ സെക്രട്ടറി റോയി.കെ.പൗലോസ്, മുൻ എം.പി.ഫ്രാൻസിസ് ജോർജ്ജ്, മാത്യു സ്റ്റീഫൻ, ഷീല സ്റ്റീഫൻ തുടങ്ങിയ നേതാക്കൾ പങ്കെടുത്തു.