പാലായിൽ യുഡിഎഫ് പ്രചാരണം സജീവമാക്കി നേതാക്കൾ

Jaihind News Bureau
Thursday, September 5, 2019

പാലായിൽ യുഡിഎഫ് പ്രചാരണം സജീവമാക്കി നേതാക്കൾ. മണ്ഡലം കൺവെൻഷനുകൾ ഉൾപ്പെടെ സജീവമായ പ്രചരണത്തിൽ ആണ് യുഡിഎഫ് നേതാക്കൾ. യുഡിഎഫ് കൺവീനർ ബെന്നി ബഹനാൻ, ജോസ് കെ മാണി എം പി, റോഷി അഗസ്റ്റിൻ എംഎൽഎ തുടങ്ങിയ പ്രമുഖ നേതാക്കളാണ് ഇപ്പോൾ പ്രചരണത്തിനായി മുൻനിരയിൽ.

സ്ഥാനാർത്ഥിയായ ജോസ് ടോമിനെ ഉൾപ്പെടെ നേതാക്കളെല്ലാം പ്രചരണ തിരക്കിലാണ് . കെഎം മാണി 54 വർഷം ചുവടുറപ്പിച്ച പാലാ മണ്ഡലത്തിലെ പിൻഗാമിയായി ജോസ് ടോം എത്തുമ്പോൾ പാലയിലെ ജനങ്ങൾക്കിടയിൽ വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. കെഎം മാണിയുടെ വികസനവും കരുതലും തന്നെയാണ് ഇതിനുള്ള പ്രധാന കാരണം. മികച്ച രീതിയിലാണ് തരണം മുന്നോട്ടുപോകുന്നതെന്നും വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത് എന്നും യുഡിഎഫ് കൺവീനർ ബെന്നി ബഹനാൻ പറഞ്ഞു.

സ്ഥാനാർഥി പ്രഖ്യാപനത്തിനു ശേഷം വളരെ ചുരുങ്ങിയ ദിവസംകൊണ്ട് ജനഹൃദയങ്ങളിലേക്ക് എത്തുവാൻ സ്ഥാനാർഥി ജോസ് ടോമിന് കഴിഞ്ഞുവെന്ന് ജോസ് കെ മാണി എം പി പറഞ്ഞു.

വരുംദിവസങ്ങളിൽ ശക്തമായ പ്രചരണ പരിപാടികളാണ് യുഡിഎഫ് നടപ്പിലാക്കുന്നത്.[yop_poll id=2]