തൃക്കാക്കരയില്‍ ഉമാ തോമസിന് ചരിത്രവിജയം; കാല്‍ ലക്ഷം കടന്ന് ഭൂരിപക്ഷം; നിലംപരിശായി എല്‍ഡിഎഫ്

Friday, June 3, 2022

 

കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ ചരിത്ര വിജയം സ്വന്തമാക്കി യുഡിഎഫ് സ്ഥാനാർത്ഥി ഉമാ തോമസ്. മണ്ഡലത്തിന്‍റെ ചരിത്രത്തിലെ ഏറ്റവും കൂടുതല്‍ ഭൂരിപക്ഷത്തോടെയാണ് ഉമ റെക്കോർഡ് നേട്ടം സ്വന്തമാക്കിയത്. 25,016 വോട്ടാണ് ഉമാ തോമസിന്‍റെ ഭൂരിപക്ഷം.

2011 ൽ ബെന്നി ബഹനാൻ നേടിയ 22,406 വോട്ടിന്‍റെ ഭൂരിപക്ഷം ഉമ മറികടന്നു. 14,329 വോട്ടായിരുന്നു  2021 ല്‍ പി.ടി തോമസിന്‍റെ ഭൂരിപക്ഷം. ഈ ലീഡ് ആറാം ആറാം റൗണ്ടിൽ ഉമ മറികടന്നിരുന്നു.

അതേസമയം സെഞ്ച്വറി തികയ്ക്കുമെന്ന് പറഞ്ഞ് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ എത്തിയ ഇടതുമുന്നണി കര തൊടാതെ നിലംപരിശായി. വന്‍ തിരിച്ചടിയാണ് ഇടതുമുന്നണിക്കും സർക്കാരിനും ഉണ്ടായിരിക്കുന്നത്. സർക്കാരിന്‍റെ ജനദ്രോഹ നടപടികള്‍ക്കെതിരായ ജനവിധിയാണ് ഉണ്ടായിരിക്കുന്നതെന്ന വിലയിരുത്തല്‍ പിണറായി സർക്കാരിന് കനത്ത തിരിച്ചടിയാണെന്നതില്‍ സംശയമില്ല.