ദുബായ് : കൊവിഡ് കാലത്ത് യുഎഇയില്‍ നിന്ന് വീസാ പിഴ ഒഴിവാക്കി രാജ്യം വിടുന്നവര്‍ക്ക് , യുഎഇയിലേക്ക് മടങ്ങി വരാന്‍ പ്രവേശന വിലക്ക് ഉണ്ടാകില്ല. ഇതുസംബന്ധിച്ച ആയിരങ്ങളുടെ ആശയക്കുഴപ്പങ്ങള്‍ക്ക് പരിഹാരമായി. ഇതോടെ, മെയ് 18 ന് ശേഷം, യുഎഇയില്‍ നിന്ന് മടങ്ങുന്ന ഇന്ത്യക്കാര്‍ ഉള്‍പ്പടെയുള്ള വിദേശികള്‍ക്ക് കൊവിഡ് ദുരിതത്തിന് ശേഷം മടങ്ങി വരാനും പുതിയ ജോലിയില്‍ പ്രവേശിക്കാനും സാധിക്കും.
സന്ദര്‍ശക വീസയിലെത്തി വീസാ കാലാവധി കഴിഞ്ഞവര്‍ക്കും, റെസിഡന്‍സ് വീസ കഴിഞ്ഞ പ്രഫഷണലുകള്‍ക്കും, ജോലി നഷ്ടപ്പെട്ടവര്‍ക്കും ഇപ്രകാരം മടങ്ങി വരാന്‍ ബുദ്ധിമുട്ടില്ല. അതേസമയം, ഓഗസ്റ്റ് 18 നകം ഇത്തരക്കാര്‍ വീസാ ഇളവ് പ്രയോജനപ്പെടുത്തി, യുഎഇ വിട്ടുപോകണം. അല്ലാത്തപക്ഷം രാജ്യത്ത് മറ്റു നടപടികള്‍ നേരിടേണ്ടി വന്നേക്കാം. യുഎഇ പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്റെ നിര്‍ദേശപ്രകാരം ബുധനാഴ്ചയാണ്, എല്ലാ വിസ പിഴകളും ഒഴിവാക്കാന്‍ യുഎഇ തീരുമാനിച്ചത്. ഇതിനായി ഓഗസ്റ്റ് 18 വരെ , മൂന്ന് മാസത്തെ സാവകാശവും നല്‍കിയിരുന്നു.
പൊതുമാപ്പിന് സമാനമായ രീതിയില്‍ ഇളവുകളോടെ മാതൃ രാജ്യത്തേക്ക് മടങ്ങുന്നവര്‍ക്ക്, തിരിച്ചു വരാനാകുമോ എന്ന സംശയം നേരത്തെ ഉയര്‍ന്നിരുന്നു. ഇതോടെ, പുതിയ തൊഴില്‍ തേടി വരുന്നവര്‍ക്ക് ഈ നിയമം യാതൊരു തടസ്സമാകില്ല. എന്നാല്‍, ജോലി ഉള്ളവരുടെയും ജോലി മാറിയവരുടെയും വീസാ കാലാവധി കഴിഞ്ഞാലും , അത്തരക്കാര്‍ക്ക് ഡിസംബര്‍ മാസം വരെ യുഎഇയില്‍ തുടരാനാകും. ഒപ്പം, യുഎഇയ്ക്ക് പുറത്തുള്ള, യുഎഇ താമസ വീസ ഉള്ളവര്‍ക്കും വീസ ഡിസംബര്‍ വരെ നീട്ടി നല്‍കിയിരുന്നു. അതേസമയം, വീസാ ഇളവുകള്‍ കഴിഞ്ഞിട്ടും , രാജ്യത്ത് നിയമവിരുദ്ധമായി താമസിക്കുന്നവരെ നാടുകടത്തുമെന്നും അധികൃതര്‍ വ്യക്തമാക്കി.