യുഎഇ ‘വാറ്റ് ‘ നിരക്ക് വര്‍ധിപ്പിക്കില്ല : സൗദി ‘വാറ്റ് ‘ 15 ശതമാനമാക്കി കൂട്ടി

ദുബായ് : യുഎഇയില്‍ മൂല്യവര്‍ധിത നികുതി ( വാറ്റ് ) വര്‍ധിപ്പിക്കാന്‍ ഉദ്ദേശ്യമില്ലെന്ന് , യുഎഇ സാമ്പത്തിക മന്ത്രാലയം അറിയിച്ചു. സൗദി അറേബ്യ നികുതി കൂട്ടാന്‍ തീരുമാനിച്ച സാഹചര്യത്തിലാണ് , യുഎഇ നിലപാട് വ്യക്തമാക്കിയത്.

നിലവില്‍, യുഎഇയിലും സൗദിയിലും അഞ്ചു ശതമാനമാണ് വാറ്റ് ഇനത്തില്‍ ഈടാക്കുന്നത്. എന്നാല്‍, കോവിഡ് മൂലമുണ്ടായ സാമ്പത്തിക മാന്ദ്യം മറികടക്കാന്‍ സൗദി അറേബ്യ, ജൂലായ് മുതല്‍ വാറ്റ് നിരക്ക് 15 ശതമാനമാക്കിയ ( പത്ത് ശതമാനം കൂട്ടി) പശ്ചാത്തലത്തിലാണ് യുഎഇയുടെ ഈ പ്രഖ്യാപനം. അതേസമയം, യുഎഇയുടെ തീരുമാനം, ജനങ്ങള്‍ക്ക് ഏറെ ആശ്വാസം പകരുന്നതാണെന്ന് ദുബായിലെ താമസക്കാര്‍ പ്രതികരിച്ചു.

UAESaudiVAT
Comments (0)
Add Comment