യുഎഇയില്‍ ഇനി പഴയ ടയറിട്ട് വാഹനം ഓടിച്ചാല്‍ പിഴ പതിനായിരം രൂപ ; വണ്ടി പൊലീസ് പിടിച്ചെടുക്കും; കസ്റ്റഡിയില്‍ എടുത്തത് 5,376 കാറുകള്‍

Jaihind News Bureau
Thursday, July 11, 2019

ദുബായ് : യുഎഇയില്‍ ഇനി മോശം ടയറുകള്‍ ഉപയോഗിച്ച് വാഹനം ഓടിച്ചാല്‍ പതിനായിരം രൂപ ( 500 ദിര്‍ഹം) പിഴയും നാല് ബ്ലാക്ക് പോയിന്റും ശിക്ഷയും ലഭിക്കും. അതേസമയം, പഴയ ടയര്‍ ഉപയോഗിച്ച ഓടിച്ച 5,376 കാറുകള്‍ ഒരാഴ്ചത്തേയ്ക്ക് കസ്റ്റഡിയില്‍ എടുത്തു. ഈ വര്‍ഷം ആദ്യ ആറുമാസത്തെ കണക്കാണിത്.

വേനല്‍ച്ചൂട് ശക്തമായാതിനാല്‍, പഴയ ടയറുകള്‍ മൂലമുള്ള വാഹനാപകടങ്ങള്‍ വര്‍ധിച്ചതിനാലാണ് നടപടികള്‍ കൂടുതല്‍ കര്‍ശനമാക്കുന്നത്. ഇനി മോശം ടയറുകള്‍ ഉപയോഗിച്ച് വാഹനം ഓടിച്ചാല്‍ പതിനായിരം രൂപ പിഴ അഥവാ, 500 ദിര്‍ഹം പിഴയും നാല് ബ്ലാക്ക് പോയിന്റും ശിക്ഷയായി ലഭിക്കും. അതേസമയം, പഴയ ടയര്‍ ഉപയോഗിച്ച ഓടിച്ച, 5,376 കാറുകള്‍ ഒരാഴ്ചത്തേയ്ക്ക് കസ്റ്റഡിയില്‍ എടുത്തു. ഈ വര്‍ഷം ആദ്യ ആറുമാസത്തെ കണക്കാണിത്.

അതിനാല്‍, പഴയതോ, കാലഹരണപ്പെട്ടതോ ആയ ടയറുകള്‍ , വാഹനങ്ങളില്‍ ഉപയോഗിക്കിക്കരുതെന്ന് അബുദാബി പോലീസ് മുന്നറിയിപ്പ് നല്‍കി. ഇതോടൊപ്പം, ഈ മാസം 16 വരെ, പൊലീസ് വക, സൗജന്യ ടയര്‍ ചെക്കപ്പും വാഗ്ദാനം ചെയ്യുന്നുണ്ട്. അതേസമയം, ടയര്‍ പൊട്ടിത്തെറിച്ച് , ഏഴ് ട്രാഫിക് അപകടങ്ങള്‍ ഇക്കാലയളവില്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതില്‍ രണ്ട് പേര്‍ കൊല്ലപ്പെടുകയും 12 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. ഇതോടെ, പോലീസ് പട്രോളിംഗ് വീണ്ടും ശക്തമാക്കി.