യുഎഇയില്‍ അഞ്ചാം ദിനവും കൊവിഡ് രോഗികള്‍ മൂവായിരത്തിന് മുകളില്‍ ; മരണസംഖ്യ വീണ്ടും ഏഴ്

Jaihind News Bureau
Saturday, January 16, 2021

ദുബായ് : യുഎഇയില്‍ പുതിയതായി 3,432 പേര്‍ക്ക് കൂടി , ശനിയാഴ്ച കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചു. യുഎഇ ആരോഗ്യ പ്രതിരോധ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്.

ചികിത്സയിലായിരുന്ന 3,118 പേര്‍ രോഗമുക്തരാവുകയും ചെയ്തു. ഏഴ് പേര്‍ കൂടി കൊവിഡ് മൂലം മരിച്ചു. ഇതോടെ, ആകെ മരണം യുഎഇയില്‍ 740 ആയി. അതേസമയം, കഴിഞ്ഞ 24 മണിക്കൂറിനിടെ നടത്തിയ 1,51,096 കൊവിഡ് പരിശോധനകളില്‍ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്.