യുഎഇയില്‍ കൊവിഡ് കഴിഞ്ഞ ഒമ്പത് മാസത്തിനിടയിലെ ഉയര്‍ന്ന എണ്ണത്തില്‍ : രോഗമുക്തി നേടിയവര്‍ ഒരു ലക്ഷം പിന്നിട്ടു

Jaihind News Bureau
Tuesday, October 13, 2020

ദുബായ് : യുഎഇയില്‍ ആദ്യമായി കൊവിഡ് രോഗികളുടെ എണ്ണം ഒരുദിനം 1300 കവിഞ്ഞു. കഴിഞ്ഞ ഒമ്പത് മാസത്തിനിടയില്‍ ആദ്യമായാണ് ഇത്രയും പേര്‍ക്ക് ഒരു ദിവസം കോവിഡ് സ്ഥിരീകരിക്കുന്നത്. ഇപ്രകാരം, 1315 പേര്‍ക്ക് ചൊവ്വാഴ്ച രോഗം സ്ഥിരീകരിച്ചു.

യുഎഇയില്‍ ചൊവാഴ്ച മാത്രം 1452  പേര്‍ രോഗമുക്തരായി. ഇതോടെ, രാജ്യത്ത് ഇതുവരെ രോഗമുക്തി നേടിയവര്‍ ഒരു ലക്ഷം പിന്നിട്ടു. രണ്ട് മരണവും റിപ്പോര്‍ട്ട് ചെയ്തതോടെ, ആകെ മരണം 448 ആയി കൂടി. രാജ്യത്തെ ആകെ രോഗികളുടെ എണ്ണം: 1,08,608. രോഗമുക്തി നേടിയവര്‍: 1,00,007. ചികിത്സയിലുള്ളവര്‍: 8,153. പുതുതായി ഏതാണ്ട് 97,000 പേര്‍ക്ക് കൂടി പരിശോധനയും നടത്തി. രാജ്യത്ത് ഇതുവരെ 12 ദശലക്ഷത്തിലേറെ പേര്‍ക്ക് കോവിഡ് പരിശോധന നടത്തി.