യുഎഇയില്‍ വീണ്ടും രണ്ടായിരം കടന്ന് കൊവിഡ് പ്രതിദിന കണക്ക് ; രാജ്യത്ത് ചികിത്സയിലുള്ളത് 14,254 പേര്‍

Jaihind Webdesk
Tuesday, April 13, 2021

ദുബായ് : യുഎഇയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 2,022 പേര്‍ക്ക് കൂടി കോവിഡ് രോഗം സ്ഥിരീകരിച്ചു. യുഎഇ ആരോഗ്യ -രോഗപ്രതിരോധ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. ചെറിയ ഇടവേളയ്ക്ക് ശേഷമാണ് രാജ്യത്ത് ദിനംപ്രതിയുള്ള കൊവിഡ് കേസുകള്‍ രണ്ടായിരം കടക്കുന്നത്. അതേസമയം, 1,731 പേര്‍ രോഗമുക്തി നേടി. നാലു പേര്‍ മരിക്കുകയും ചെയ്തു.

ഇതോടെ, രാജ്യത്തെ ആകെ രോഗികള്‍ 4,87,697 ആയി. രാജ്യത്ത് ചികിത്സയിലുള്ളവര്‍-14,254 ആണ്. ആകെ മരണം-1,537 കവിഞ്ഞു.