യുഎഇയില്‍ കൊവിഡ് ആക്ടീവ് കേസുകള്‍ പതിനായിരത്തിലേക്ക് : 614 പേര്‍ക്ക് കൂടി പുതിയതായി രോഗം

Jaihind News Bureau
Thursday, September 3, 2020

 

ദുബായ് : യുഎഇയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 614 പേര്‍ക്ക് കോവിഡ് രോഗം സ്ഥിരീകരിച്ചു. ഇതോടൊപ്പം, 639 പേര്‍ രോഗമുക്തി നേടിയതായി യുഎഇ ആരോഗ്യ-രോഗപ്രതിരോധ മന്ത്രാലയം അറിയിച്ചു. വ്യാഴാഴ്ച മരണം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. 68,000  ത്തോളം പേര്‍ക്ക് പരിശോധന നടത്തിയപ്പോഴാണ് ഇത്രയും രോഗികളെ കണ്ടെത്തിയത്.

ഇതോടെ രാജ്യത്ത് ആകെ രോഗികളുടെ എണ്ണം-72,154 ആയി. രോഗം ഭേദമായി ആശുപത്രി വിട്ടവര്‍-62,668. ചികിത്സയിലുള്ളവര്‍-9,099. ആകെ മരണം-387 ആണ്. യുഎഇയില്‍ ഇതുവരെ 72 ലക്ഷത്തിലേറെ പേര്‍ക്ക് കോവിഡ് പരിശോധന നടത്തിയതായി അധികൃതര്‍ അറിയിച്ചു. കഴിഞ്ഞ ആറാഴ്ചയ്ക്കിടെ 31,000 ത്തിലേറെ പേര്‍ കോവിഡ് വാക്‌സിന്‍ പരീക്ഷണത്തിന്റെ മൂന്നാം ഘട്ടത്തില്‍ പങ്കെടുത്തു.

teevandi enkile ennodu para