കണ്ണൂരിൽ കുളത്തിൽ കുളിക്കുന്നതിനിടെ രണ്ടു വിദ്യാർത്ഥികൾ മുങ്ങിമരിച്ചു

Jaihind Webdesk
Saturday, June 29, 2024

 

കണ്ണൂര്‍: രണ്ടു വിദ്യാർത്ഥികൾ കുളത്തിൽ മുങ്ങി മരിച്ചു. കണ്ണൂർ ഏച്ചൂർ മാച്ചേരിയിലാണ് രണ്ട് വിദ്യാർത്ഥികൾ കുളത്തിൽ മുങ്ങി മരിച്ചത്. മുഹമ്മദ്‌ മിസ്ബൽ പത്ത് വയസ്സ്, ആമീൻ ആദിൽ ബിൻ മുഹമ്മദ്‌ പതിമൂന്ന് വയസ്സ് എന്നിവരാണ് മരിച്ചത്. കുളത്തിൽ കുളിക്കുന്നതിനിടയിൽ ഉച്ചയ്ക്ക് ഒരു മണിയോടെയാണ് അപകടം. ചെളിനിറഞ്ഞ കുളത്തിൽ ഇറങ്ങിയതാണ് അപകട കാരണമെന്നാണ് സമീപവാസികൾ പറയുന്നത്.

മൂന്നുകുട്ടികളാണ് കുളക്കരയിൽ എത്തിയത്. രണ്ടു പേർ കുളിക്കാൻ കുളത്തിലിറങ്ങി. രണ്ടു കുട്ടികളും മുങ്ങിയപ്പോൾ കരയിലുണ്ടായിരുന്ന കുട്ടി നാട്ടുകാരെ വിവരമറിയിക്കുകയായിരുന്നു. നാട്ടുകാരെത്തി കുട്ടികളെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.