സമൂഹമാധ്യമങ്ങളിലൂടെ എല്‍ഡിഎഫിനായി തെരഞ്ഞെടുപ്പ് പ്രചാരണം : രണ്ട് എസ്ഐമാർക്ക് സസ്പെൻഷൻ

Jaihind News Bureau
Tuesday, November 24, 2020

ഫെയ്സ് ബുക്കിൽ എൽ ഡി എഫിന് വേണ്ടി തെരഞ്ഞെടുപ്പ് പ്രചാരണം നടത്തിയെന്ന പരാതിയിൽ കണ്ണൂർ ജില്ലയിലെ രണ്ട് എസ്ഐമാർക്ക് സസ്പെൻഷൻ. കണ്ണൂർ എ ആർ ക്യാപിലെ എസ്ഐ എ.പുരുഷോത്തമനെയും ന്യൂമാഹി സ്റ്റേഷനിലെ ഗ്രേഡ് എസ് ഐ എം.പി ജയകൃഷ്ണനെയുമാണ് ജില്ലാ പൊലീസ് മേധാവി സസ്പെൻഡ് ചെയ്തത്. പുരുഷോത്തമൻ കുറുമാത്തൂർ പഞ്ചായത്തിലെ സി പി എം സ്ഥാനാർത്ഥിയുടെയും ജയകൃഷ്ണൻ ചെമ്പിലോട് പഞ്ചായത്തിലെ സി പി ഐ സ്ഥാനാർത്ഥിയുടെയും ഡിജിറ്റൽ പ്രചാരണ പോസ്റ്റർ ഫെയിസ് ബുക്കിൽ പങ്ക് വെച്ചിരുന്നു.