ഹെലികോപ്റ്റർ ഹാംഗറിന്‍റെ വാതിൽ തകർന്ന് വീണ് രണ്ട് പേര്‍ കൊല്ലപ്പെട്ടു

Jaihind Webdesk
Thursday, December 27, 2018

Navy-helicopter-accident

കൊച്ചി നാവിക സേന ആസ്ഥാനത്ത് ഹെലികോപ്റ്റർ ഹാങ്ങറിന്റെ വാതിൽ തകർന്ന് വീണ് രണ്ട് നാവികർ മരിച്ചു. ഉത്തരേന്ത്യൻ സ്വദേശികളായ അജിത്ത്, നവീൻ എന്നിവരാണ് മരിച്ചത്. ഹെലികോപ്റ്ററുകൾ സൂക്ഷിച്ച ഹാങ്ങറിന്‍റെ വാതിലുകൾ ഇവരുടെ ദേഹത്തേക്ക് പതിക്കുകയായിരുന്നു. രാവിലെ 11.30 ഓടെയായിരുന്നു അപകടം. ഇരുവരുടെയും മൃതദേഹം കൊച്ചി നാവിക സേന ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. നാവിക സേന ഉദ്യോഗസ്ഥന്‍റെ മരണത്തിൽ അന്വേഷണം ആരംഭിച്ചു