യു.എ.ഇയില്‍ 460 കൊവിഡ് രോഗികള്‍ കൂടി; രണ്ട് മരണം, ആകെ രോഗികള്‍ 5825

Jaihind News Bureau
Thursday, April 16, 2020

ദുബായ് : യു.എ.ഇയില്‍ ഇന്ന് രണ്ടു കൊവിഡ് രോഗികള്‍ കൂടി മരിച്ചു. ഇതോടൊപ്പം 460 പുതിയ രോഗികളെ സ്ഥിരീകരിച്ചു. ആകെ രോഗികള്‍ രാജ്യത്ത് 5825 ആയി കൂടി. മരണ സംഖ്യ 35 ആയും വര്‍ധിച്ചു. നിലവില്‍ 1095 രാജ്യത്ത് രോഗമുക്തി നേടി. ഇതില്‍ ഇന്ന് മാത്രം 61 പേര്‍ക്ക് രോഗമുക്തി ലഭിച്ചിട്ടുണ്ട്.