Kannapuram blast case| കണ്ണപുരം സ്ഫോടനക്കേസില്‍ രണ്ട് പ്രതികള്‍ കൂടി അറസ്റ്റില്‍

Jaihind News Bureau
Friday, September 12, 2025

 

കണ്ണൂര്‍ കണ്ണപുരം കീഴറയിലെ സ്‌ഫോടനക്കേസില്‍ രണ്ട് പ്രതികളെ കൂടി കണ്ണപുരം പൊലീസ് അറസ്റ്റ് ചെയ്തു. പടുവിലായി സ്വദേശി അനീഷ് പി, ഉരുവച്ചാല്‍ സ്വദേശി രഹീല്‍ പി. എന്നിവരെയാണ് കണ്ണപുരം പൊലീസ് ഇന്‍സ്‌പെക്ടര്‍ മഹേഷ് കണ്ടമ്പേത്ത് അറസ്റ്റ് ചെയ്തത്.

കേസിലെ ഒന്നാം പ്രതിയായ അനൂപ് മാലിക്കിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതില്‍ ലഭിച്ച വിവരങ്ങളാണ് ഇവരുടെ അറസ്റ്റിലേക്ക് നയിച്ചത്.

ഓഗസ്റ്റ് 30-ന് പുലര്‍ച്ചെ 1:50-നാണ് കണ്ണപുരം കീഴറയിലെ ഒരു വാടക വീട്ടില്‍ സ്‌ഫോടനമുണ്ടായത്. സ്‌ഫോടനത്തിന്റെ ആഘാതത്തില്‍ വീടിനും സമീപത്തെ മറ്റ് വീടുകള്‍ക്കും നാശനഷ്ടങ്ങള്‍ സംഭവിക്കുകയും ഒരാള്‍ മരിക്കുകയും ചെയ്തിരുന്നു.