കണ്ണൂര്‍ മാതമംഗലത്ത് ബൈക്ക് അപകടത്തില്‍ രണ്ടുപേര്‍ മരിച്ചു. ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. എരമം-കടേക്കര മേച്ചറ പാടി അങ്കണവാടിക്ക് സമീപം ഇന്നലെ രാത്രിയിലാണ് അപകടമുണ്ടായത്. എരമം ഉള്ളൂരിലെ വിജയന്‍ (50), രതീഷ് (40) എന്നിവരാണ് മരിച്ചത്. അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ ശ്രീദുല്‍ (27) പരിയാരം കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
റോഡില്‍ അബോധാവസ്ഥയില്‍ കിടന്ന വിജയനെയും രതീഷിനെയും നാട്ടുകാരാണ് ആശുപത്രിയില്‍ എത്തിച്ചത്. അപകടം കണ്ട് ബൈക്ക് വെട്ടിച്ചപ്പോഴാണ് തനിക്ക് അപകടം സംഭവിച്ചതെന്ന് പരിക്കേറ്റ ശ്രീദുല്‍ പോലീസിന് മൊഴി നല്‍കി. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.