കൊവിഡ്19 : അവശ്യ സമയത്തും ആലപ്പുഴയിലെ രണ്ട് ആരോഗ്യ കേന്ദ്രങ്ങൾ താഴിട്ട് പൂട്ടിയ നിലയില്‍

Jaihind News Bureau
Friday, April 10, 2020

ആരോഗ്യ കേന്ദ്രങ്ങളുടെ സഹായം ഏറ്റവും കൂടുതൽ വേണ്ട കൊറോണ വൈറസ് വ്യാപന സമയത്ത് ആലപ്പുഴയിലെ രണ്ട് ആരോഗ്യ കേന്ദ്രങ്ങൾ താഴിട്ട് പൂട്ടിയ നിലയില്‍. ഇതിനെതിരെ ശക്തമായ പ്രതിഷേധമാണ് പ്രദേശവാസികളുടെ ഭാഗത്ത് നിന്ന് ഉയരുന്നത്. ആലപ്പുഴയിലെ രണ്ട് ആരോഗ്യ കേന്ദ്രങ്ങളായ മുഹമ്മയിലെയും മണ്ണഞ്ചേരിയിലെയും ഇപ്പോഴുള്ള അവസ്ഥയാണിത് . ആഴ്ച്ചയിൽ അഞ്ച് ദിവസം പ്രവർത്തിച്ചിരുന്ന ആരോഗ്യ കേന്ദ്രമായിരുന്നു മുഹമ്മയിലേത്.

ഗർഭിണികൾക്കും കുട്ടികൾക്കും ആശ്രയമായിരുന്ന ഈ ആരോഗ്യ കേന്ദ്രം കൊറോണ വ്യാപനം തുടരുമ്പോൾ ആശ്വാസമാകേണ്ട സമയത്ത് താഴിട്ടുപൂട്ടിയ നിലയിലാണ് .മുഹമ്മ പഞ്ചായത്ത് അധികാരികളുടെ ഭാഗത്തുനിന്ന് അവഗണന പ്രതിസന്ധി കൂടുതൽ രൂക്ഷമാക്കുകയാണെന്നും കൊറോണ വൈറസ് വ്യാപന സമയത്തെങ്കിലും ശാശ്വത പരിഹാരം കണ്ടെത്തണമെന്നാണ് പ്രദേശവാസികളുടെ ആവശ്യംകഴിഞ്ഞ ദിവസം ആരോഗ്യ കേന്ദ്രത്തിന്റെ ഗേറ്റ് സാമൂഹ്യ വിരുദ്ധർ പൂട്ടി.

സാമൂഹ്യ വിരുദ്ധരുടെ ശല്യം ഇവിടെ തുടർന്നിട്ടും സി പി എം ഭരിക്കുന്ന പഞ്ചായത്ത് അധികൃതർ വേണ്ട നടപടികൾ സ്വീകരിച്ചിരുന്നില്ല . നേരത്തെ ജോലിയിൽ ഇവിടെ ഉണ്ടായിരുന്ന ആൾ സ്ഥലം മാറി പോയപ്പോൾ താഴും താക്കോലും കൈമാറാതെ ഇരുന്നതിനാൽ കുറച്ച് നാളുകളായിട്ട് ഗേറ്റ് തുറന്നു കിടക്കുകയായിരുന്നു. ഈ സമയങ്ങളിലാണ് സാമൂഹ്യ വിരുദ്ധരുടെ കടന്നുകയറ്റം ഉണ്ടായത് .