ട്വിറ്റര്‍ പൂട്ടിക്കും; ഓഫീസും ജീവനക്കാരുടെ വീടുകളും റെയ്ഡ് ചെയ്യും; കേന്ദ്രസര്‍ക്കാര്‍ ഭീഷണിപ്പെടുത്തിയതായി മുന്‍ സിഇഒ

Jaihind Webdesk
Tuesday, June 13, 2023

 

ന്യൂഡല്‍ഹി: ട്വിറ്റര്‍ പൂട്ടിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ ഭീഷണിപ്പെടുത്തിയതായി മുന്‍ സിഇഒ ജാക്ക് ഡോര്‍സി. ജീവനക്കാരുടെ വീടുകള്‍ റെയ്ഡ് ചെയ്യുമെന്ന് ഭീഷണി മുഴക്കി. കര്‍ഷകസമരവുമായി ബന്ധവപ്പെട്ടരുടെ അക്കൗണ്ടുകള്‍ ബ്ലോക്ക് ചെയ്യാന്‍ ആവശ്യപ്പെട്ടതായും ഡോര്‍സി വെളിപ്പെടുത്തി. സര്‍ക്കാരിനെ വിമര്‍ശിച്ച മാധ്യമപ്രവര്‍ത്തകരുടെ അക്കൗണ്ടിനും സമ്മര്‍ദമുണ്ടായി. ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ട്വിറ്റര്‍ സഹസ്ഥാപകനും മുന്‍ സി.ഇ.ഒയുമായ ജാക്ക് ഡോര്‍സിയുടെ വിവാദ വെളപ്പെടുത്തല്‍.

‘കര്‍ഷകരുടെ സമരത്തെ പിന്തുണയ്ക്കുന്നവര്‍ സര്‍ക്കാരിനെ വിമര്‍ശിച്ച ചില മാധ്യമപ്രവര്‍ത്തകര്‍ എന്നിവരുടെ അടക്കമുള്ളവരുടെ ട്വിറ്റര്‍ അക്കൗണ്ടുകള്‍ ബ്ലോക്കു ചെയ്യണമെന്ന് കേന്ദ്രത്തില്‍ നിന്നും നിരന്തര സമ്മദര്‍ദം ട്വിറ്ററിനുണ്ടായിരുന്നു. പലതും ഭീഷണിയായിരുന്നു. ഇന്ത്യയില്‍ ട്വിറ്റര്‍ പൂട്ടിക്കുമെന്നും ജീവനക്കാരുടെ വീടുകള്‍ റെയ്ഡ് ചെയ്യുമെന്നുള്‍പ്പടെയുള്ള ഭീഷണിയുയര്‍ന്നു. ഇത് ഇന്ത്യയെന്ന ജനാധിപത്യരാജ്യമാണ് നിയമങ്ങള്‍ അനുസരിച്ചില്ലെങ്കില്‍ ഞങ്ങളുടെ ഓഫീസ് അടച്ചു പൂട്ടുമെന്നും ഒരു കൂട്ടര്‍ മുന്നറിയിപ്പു നല്‍കി’, ഭരണകൂടങ്ങളില്‍ നിന്നോ വിദേശ രാജ്യങ്ങളില്‍ നിന്നോ ഏതെങ്കിലും തരത്തിലുള്ള സമ്മര്‍ദ്ദങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ടോയെന്ന ചോദ്യത്തിനുള്ള മറുപടിയായാണ് ഡോര്‍സി ഇക്കാര്യം പറഞ്ഞത്.

ആരോപണങ്ങള്‍ കോണ്‍ഗ്രസ് വലിയ ചര്‍ച്ച വിഷയമാക്കിയതോടെ ഡോര്‍സി കള്ളം പറയുന്നുവെന്ന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.