കേന്ദ്രത്തിന്‍റെ സമ്മർദ്ദത്തിനു വഴങ്ങി  ട്വിറ്റർ ; ആർഎസ്എസ് നേതാക്കളുടെ അക്കൗണ്ടുകളിലെ ബ്ലൂ ടിക്ക് പുനഃസ്ഥാപിച്ചു

Jaihind Webdesk
Saturday, June 5, 2021

Mohan-Bhagawat-3

ന്യൂഡൽഹി : കേന്ദ്രത്തിന്‍റെ സമ്മർദ്ദത്തിനുവഴങ്ങി  ട്വിറ്റർ. ആർഎസ്എസ് മേധാവി മോഹന്‍ ഭഗവത് ഉള്‍പ്പെടെയുള്ള  നേതാക്കളുടെ അക്കൗണ്ടുകളിലെ ബ്ലൂ ടിക്ക് പുനഃസ്ഥാപിച്ചു. മോഹൻ ഭഗവത്, ജോയിന്‍റ്  ജനറൽ സെക്രട്ടറി കൃഷ്‌ണ ഗോപാൽ, അരുൺ കുമാർ, മുൻ ജനറൽ സെക്രട്ടറി സുരേഷ് ജോഷി, സമ്പര്‍ക്ക് പ്രമുഖ് അനിരുദ്ധ് ദേശ്പാണ്ഡെ എന്നിവരുടെ അക്കൗണ്ടുകളുടെ ബ്ലൂ ടിക്കാണ് പുനഃസ്ഥാപിച്ചത്.