ന്യൂഡല്‍ഹി : കേന്ദ്രവുമായുള്ള ഏറ്റുമുട്ടല്‍ തുടർന്ന് ട്വിറ്റർ . കേന്ദ്ര ഐടി മന്ത്രി രവിശങ്കർ പ്രസാദിന്റെ അക്കൗണ്ടിന് ട്വിറ്റര്‍ പൂട്ടിട്ടു. യുഎസ് പകർപ്പവകാശ നിയമലംഘനം ചൂണ്ടിക്കാട്ടിയാണ് അക്കൗണ്ട് മരവിപ്പിച്ചത്. ഇതോടെ മന്ത്രിക്ക് ഒരു മണിക്കൂറോളം ട്വിറ്റർ അക്കൗണ്ട് ഉപയോഗിക്കാന്‍ സാധിച്ചില്ല.
ആർഎസ്എസ് മേധാവി മോഹന്‍ ഭഗവത് ഉള്‍പ്പെടെയുള്ള നേതാക്കളുടെ അക്കൗണ്ടുകളിലെ ബ്ലൂ ടിക്കും ട്വിറ്റർ നേരത്തെ നീക്കം ചെയ്തിരുന്നു. മോഹൻ ഭഗവത്, ജോയിന്റ് ജനറൽ സെക്രട്ടറി കൃഷ്ണ ഗോപാൽ, അരുൺ കുമാർ, മുൻ ജനറൽ സെക്രട്ടറി സുരേഷ് ജോഷി, സമ്പര്‍ക്ക് പ്രമുഖ് അനിരുദ്ധ് ദേശ്പാണ്ഡെ എന്നിവരുടെ അക്കൗണ്ടുകളുടെ ബ്ലൂ ടിക്കാണ് നീക്കം ചെയ്തത്. ഇവ പിന്നാലെ പുനഃസ്ഥാപിക്കുകയും ചെയ്തിരുന്നു.