ന്യൂഡല്‍ഹി : രാഹുല്‍ ഗാന്ധിയുടെ ട്വിറ്റര്‍ അക്കൗണ്ടിനു പിന്നാലെ 5 മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളുടെയും കോണ്‍ഗ്രസിന്‍റെ ഔദ്യോഗിക അക്കൗണ്ടും ട്വിറ്റര്‍ മരവിപ്പിച്ചു. എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ എം.പി, കോണ്‍ഗ്രസ് വാക്താവ് രണ്‍ദീപ് സിങ് സുര്‍ജേവാല, എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയും മുന്‍ കേന്ദ്രമന്ത്രിയുമായ അജയ് മാക്കന്‍, മാണിക്കം ടാഗോര്‍ എംപി, മഹിളാ കോണ്‍ഗ്രസ് ദേശീയ അധ്യക്ഷ സുഷ്മിത ദേവ് എന്നിവരുടെ അക്കൗണ്ടുകളാണ് ട്വിറ്റര്‍ മരവിപ്പിച്ചത്. ട്വിറ്ററിന് മോദി സർക്കാരിനെ ഭയമാണെന്നും നിശബ്ദമാക്കാനുള്ള ശ്രമങ്ങള്‍ വിഫലമാണെന്നും നേതാക്കള്‍ പ്രതികരിച്ചു.