ടി.വി മുരളീധരൻ ഖോർഫക്കാൻ ഇന്ത്യൻ സോഷ്യൽ ക്ലബ്ബിന്‍റെ പുതിയ പ്രസിഡന്‍റ്

JAIHIND TV DUBAI BUREAU
Wednesday, May 10, 2023

 

ഫുജൈറ (യുഎഇ ): ഖോർഫക്കാൻ ഇന്ത്യൻ സോഷ്യൽ ക്ലബ്ബിന്‍റെ പുതിയ പ്രസിഡന്‍റായി ടി.വി മുരളീധരനെ ഏകകണ്ഠമായി തിരഞ്ഞെടുത്തു. നേരത്തെ ആക്ടിംഗ് പ്രസിഡന്‍റ് ആയിരുന്നു.

വൈസ് പ്രസിഡന്‍റായി സീനി ജമാൽ, കോൺസുലാർ സെക്രട്ടറിയായി കുര്യൻ ജെയിംസ് എന്നിവരെ തിരഞ്ഞെടുക്കുകയും ചെയ്തു. അഡ്വൈസറായി സ്റ്റാൻലി ജോണും ജനറൽ സെക്രട്ടറിയായി പോളി സ്റ്റീഫനും ട്രഷററായി പ്രീമസ് പോളും തുടരും.

മറ്റ് ഭാരവാഹികൾ: ജോയിന്‍റ് ജനറൽ സെക്രട്ടറി വിനോയ് ഫിലിപ്പ്, ജോയിന്‍റ് ട്രഷറർ പി.വി മജീദ്, ആർട്സ് സെക്രട്ടറി ബിജു കെ ജി, ജോയിന്‍റ് ആർട്സ് സെക്രട്ടറി സൈനുദ്ദീൻ ടി.വി, സ്പോർട്സ് സെക്രട്ടറി മൊയ്‌ദു പി , ജോയിന്‍റ് സ്പോർട്സ് സെക്രട്ടറി മാത്യു പി തോമസ്, ജോയിന്‍റ് കോൺസുലാർ സെക്രട്ടറി റാംസൺ രവീന്ദ്രൻ, പബ്ലിക് റിലേഷൻ ഓഫീസർ കെ.പി സുകുമാരൻ, പബ്ലിക് റിലേഷൻ ഓഫീസർ രോഹിത് പി.വി എന്നിവരാണ്.