‘സത്യം ജയിക്കും, മുന്നോട്ട് നയിക്കുന്നത് ഈ ആത്മവിശ്വാസം… മനസാക്ഷിയാണ് ശക്തി’; പ്രതികരിച്ച് ഉമ്മന്‍ ചാണ്ടി | VIDEO

Jaihind Webdesk
Monday, January 24, 2022

 

തിരുവനന്തപുരം : ‘സത്യം ജയിക്കും… തെറ്റ് ചെയ്തിട്ടില്ലെങ്കില്‍ കുഴപ്പവും വരില്ല. മുന്നോട്ട് നയിക്കുന്നത് ഈ ആത്മവിശ്വാസം’ മാനനഷ്ടക്കേസില്‍ വിഎസ് അച്യുതാനന്ദനെതിരായ വിജയത്തിന് പിന്നാലെ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ആദ്യ പ്രതികരണം.

തെറ്റ് ചെയ്തിട്ടില്ലെന്ന പൂര്‍ണ്ണ ബോധ്യമുണ്ട്. മനസാക്ഷിയാണ് തന്‍റെ ഒന്നാമത്തെ ശക്തിയെന്നും അദ്ദേഹം പ്രതികരിച്ചു. കോടതി വിധിക്ക് ശേഷം തിരുവനന്തപുരത്ത് മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം.