അമേരിക്കൻ ഉൽപന്നങ്ങൾക്ക് ഇന്ത്യ ഉയർന്ന ഇറക്കുമതി തീരുവ ചുമത്തുന്നത് അംഗീകരിക്കാനാവില്ലെന്ന് ട്രംപ്


ഇന്ത്യ അമേരിക്കൻ ഉൽപന്നങ്ങൾക്ക് ഉയർന്ന ഇറക്കുമതി തീരുവ ചുമത്തുന്നത് അംഗീകരിക്കാനാവില്ലെന്ന് അമേരിക്കൻ പ്രസിഡന്‍റ് ഡൊണൾഡ് ട്രംപിന്‍റെ ട്വീറ്റ്. ജി20 ഉച്ചകോടിക്കിടയിൽ ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയും അമേരിക്കൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപും കൂടിക്കാഴ്ച നടത്തുന്നതിനിടെയാണ് ട്രംപിന്‍റെ ട്വീറ്റ്.

ഇന്ത്യൻ ഉൽപന്നങ്ങൾക്ക് ജൂൺ 1 മുതൽ നികുതി ഉയർത്തിയ യുഎസ് നടപടിക്ക് മറുപടിയായി, അവിടെനിന്ന് ഇറക്കുമതി ചെയ്യുന്ന 29 ഇനം ഉൽപന്നങ്ങൾക്ക് അധിക ഇറക്കുമതി തീരുവ ചുമത്താൻ ഈ മാസമാദ്യമാണ് ഇന്ത്യ തീരുമാനിച്ചത്. തുടർന്ന് ജൂൺ അഞ്ചിന് ഇന്ത്യയ്ക്ക് വ്യാപാര രംഗത്തുള്ള പ്രത്യേക പരിഗണന അമേരിക്ക പിൻവലിക്കുകയും ചെയ്തിരുന്നു. ഇതു സംബന്ധിച്ച തർക്കം നിലനിൽക്കുന്നതിനിടെ അമേരിക്കൻ വിദേശകാര്യ സെക്രട്ടറി മൈക്ക് പോംപിയോ ഇന്ത്യയിലെത്തി വിദേശകാര്യ മന്ത്രി എസ് ജയശങ്കറുമായും പ്രധാനമന്ത്രിയുമായും കൂടിക്കാഴ്ച നടത്തുകയും ചെയതിരുന്നു. എന്നാൽ ഇന്ത്യ യുഎസിന് അനുകൂലമായ തീരുമാനം എടുത്തിരുന്നില്ല. കൂടാതെ റഷ്യയുമായുള്ള ആയുധ കരാർ തുടങ്ങിയവും ഇന്നു നടക്കുന്ന കൂടിക്കാഴ്ച്ചയിൽ ചർച്ചയാവും.

Donald Trump
Comments (0)
Add Comment