സുരക്ഷിത മേഖലയിലും ഇസ്രായേലിന്‍റെ ആക്രമണം; 29 പേർ കൊല്ലപ്പെട്ടു

തെക്കൻ ഗാസയിലെ റഫയിലെ പാർപ്പിട കെട്ടിടങ്ങൾ ലക്ഷ്യമിട്ട് ഇസ്രായേൽ സൈന്യം. സുരക്ഷിത മേഖലയായി പ്രഖ്യാപിച്ചിരുന്നതായിരുന്നു റഫ. ഇസ്രായേൽ സൈന്യം നടത്തിയ ആക്രമണത്തിൽ 29 പേർ കൊല്ലപ്പെട്ടു. സ്റ്റൺ ഗ്രനേഡുകളും കണ്ണീർ വാതകവും പ്രയോഗിച്ചു. പട്ടണത്തിൽ നിന്നും രണ്ട് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ആക്രമണത്തിൽ ഒരു ബഹുനിലക്കെട്ടിടം തകർന്നതായും റിപ്പോർട്ടുണ്ട്.

ഇസ്രയേൽ ഗാസയ്ക്ക് ഭക്ഷണവും വെള്ളവും നിഷേധിക്കുന്നതായാണ് ആരോപണം. ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ ഗാസയിലെ കാർഷിക മേഖല തുടച്ചുനീക്കിയതായും ആരോപണമുണ്ട്. എന്നാൽ ആരോപണം നിഷേധിച്ച് ഇസ്രയേൽ രംഗത്തെത്തിയിരുന്നു. പട്ടിണിക്ക് കാരണം ഹമാസ് ആണെന്നാണ് ഇസ്രയേലിന്‍റെ വാദം. വെള്ളവും ഭക്ഷണവും ഹമാസ് തുരങ്കങ്ങളിലേയ്ക്ക് മാറ്റുന്നുവെന്നാണ് ഇസ്രയേൽ പറയുന്നത്.

ഗാസയിൽ ഇതുവരെ 18,787 പേർ കൊല്ലപ്പെട്ടു. ഇതിനിടെ മൂന്ന് ബന്ദികളെ ഇസ്രയേൽ പ്രതിരോധ സേന വധിച്ചതിൽ ഇസ്രയേലിൽ പ്രതിഷേധം വ്യാപിക്കുകയാണ്. ബെഞ്ചമിൻ നെതന്യാഹുവിനും സൈന്യത്തിനുമെതിരെയുള്ള പ്രതിഷേധം ശക്തമായിട്ടുണ്ടെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്.ഇസ്രയേൽ സാധാരണക്കാരെ ആക്രമിക്കരുതെന്ന ആവശ്യവുമായി ഇതിനിടെ അമേരിക്ക രംഗത്തെത്തി. ഹമാസ് കേന്ദ്രങ്ങൾ മാത്രം ആക്രമിക്കാൻ സമ്മർദ്ദം ചെലുത്തുമെന്ന് യു എസ് പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിൻ വ്യക്തമാക്കി.

Comments (0)
Add Comment