‘ട്വീറ്റുകളില്‍ അബദ്ധം മാത്രം, ബിപ്ലവ് കുമാറിന് പകരക്കാരന്‍’ ; പുതിയ ആരോഗ്യമന്ത്രിക്കെതിരെ ട്രോള്‍വർഷം

Thursday, July 8, 2021

ന്യൂഡല്‍ഹി : സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റതിന് പിന്നാലെ പുതിയ കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യയെ  ട്രോളി സോഷ്യല്‍മീഡിയ. മാണ്ഡവ്യയുടെ പഴയ ട്വീറ്റുകള്‍ കുത്തിപ്പൊക്കിയാണ് പരിഹാസം.  മാണ്ഡവ്യയുടെ 2013 മുതലുള്ള ട്വീറ്റുകളാണ് വൈറലായിക്കൊണ്ടിരിക്കുന്നത്. ബിപ്ലവ് കുമാറിന് പകരക്കാരനാണ് അബദ്ധം മാത്രം ട്വീറ്റ് ചെയ്യുന്ന പുതിയ ആരോഗ്യ മന്ത്രിയെന്നും ട്രോളൻമാർ പറയുന്നു.

‘മഹാത്മഗാന്ധി വാസ് അവർ നേഷൻ ഓഫ് ഫാദർ’, ‘ഹാപ്പി ഇൻഡിപീഡിയന്റ് ഡേ’ തുടങ്ങിയ ട്വീറ്റുകളാണ് ട്രോളന്മാർ പ്രചരിപ്പിക്കുന്നത്. മാണ്ഡവ്യയുടെ രീതിയിൽ പറഞ്ഞാൽ അദ്ദേഹം ആരോഗ്യമന്ത്രി അല്ല ( ഹെൽത്ത് മിനിസ്റ്റർ) മറിച്ച് ഹെൽത്ത് ഓഫ് മിനിസ്റ്റർ (‘മന്ത്രിയുടെ ആരോഗ്യം) ആണെന്നും ചിലർ കുറിച്ചു. ഗുജറാത്തിൽ നിന്നുള്ള എംപിയാണ് മാണ്ഡവ്യ. മന്ത്രിസഭയിൽ സഹമന്ത്രിയായിരുന്ന മാണ്ഡവ്യയ്ക്ക് ഇന്നലെയാണ് ആരോഗ്യമന്ത്രിയായി നിയമനം ലഭിച്ചത്.