മാധ്യമ പ്രവര്‍ത്തകന്‍ വി എം സതീഷിന്‍റെ ഒന്നാം ചരമ വാര്‍ഷികം ദുബായില്‍ ആചരിച്ചു

webdesk
Thursday, February 7, 2019

യുഎഇ, ഒമാന്‍, ഇന്ത്യ എന്നിവിടങ്ങളില്‍ ഇംഗ്‌ളീഷ് മാധ്യമ പ്രവര്‍ത്തകനായിരുന്ന വി.എം സതീഷിന്‍റെ ഒന്നാം ചരമ വാര്‍ഷികം ദുബായില്‍ ആചരിച്ചു. യുഎഇയിലെ ഇന്ത്യന്‍ മാധ്യമ പ്രവര്‍ത്തകരുടെ കൂട്ടായ്മ, അനുസ്മരണത്തിന് നേതൃത്വം നല്‍കി. കോഓര്‍ഡിനേറ്റര്‍ സാദിഖ് കാവില്‍ അധ്യക്ഷത വഹിച്ചു. എല്‍വിസ് ചുമ്മാര്‍, ജലീല്‍ പട്ടാമ്പി, കെ എം അബ്ബാസ് , ഭാസ്‌ക്കര്‍ രാജ്, സജില സസീന്ദ്രന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

VM-Satheesh-tribute

സതീഷിന്റെ ഓര്‍മ്മകള്‍ നിലനിര്‍ത്തുന്ന വിപുലമായ പദ്ധതികള്‍ ആസൂത്രണം ചെയ്യാന്‍ യോഗം തീരുമാനിച്ചു. കോട്ടയം കുറിച്ചി സ്വദേശിയായ വി എം സതീഷ് , 2018 ഫെബ്രുവരി ഏഴിന് യുഎഇയിലെ അജ്മാനില്‍ വെച്ച് ഹൃദയാഘാതം മൂലമാണ് മരിച്ചത്. കോട്ടയം ഇത്തിത്താനം വഴിപ്പറമ്പില്‍ മാധവന്റെയും തങ്കമ്മയുടെയും മകനായ സതീഷ് , മുംബൈ ഇന്ത്യന്‍ എക്സ്പ്രസില്‍ ബിസിനസ്സ് ജേര്‍ണലിസ്റ്റായാണ് കരിയര്‍ ആരംഭിച്ചത്. പിന്നീട് എമിറേറ്റ്സ് ടുഡേ, സെവന്‍ ഡേയ്സ്, എമിറേറ്റ്സ് ട്വന്റി ഫോര്‍ സെവന്‍, ഖലീജ് ടൈംസ് എന്നിവിടങ്ങളില്‍ സേവനം അനുഷ്ഠിച്ചു.