ഷീല ദീക്ഷിത് അനുസ്മരണം ഡൽഹിയിൽ

Jaihind News Bureau
Tuesday, July 23, 2019

ഡൽഹിയിൽ വിവിധ മലയാളി അസോസിയേഷനുകൾ സംയുക്തമായി അന്തരിച്ച മുൻ ഡൽഹി മുഖ്യമന്ത്രി ഷീല ദീക്ഷിത് അനുസ്മരണം സംഘടിപ്പിച്ചു. കേരള ഹൗസിൽ നടന്ന അനുസ്മരണത്തിൽ സാമൂഹിക രാഷ്ട്രീയ രംഗത്തെ നിരവധി പേർ പങ്കെടുത്തു

ഡൽഹിയിൽ വിവിധ മലയാളി അസോസിയേഷനുകൾ സംയുക്തമായി അന്തരിച്ച മുൻ ഡൽഹി മുഖ്യമന്ത്രി ഷീല ദീക്ഷിത് അനുസ്മരണം സംഘടിപ്പിച്ചു.

കേരള ഹൗസിൽ വച്ച് നടന്ന അനുസ്മരണ സമ്മേളനത്തിൽ ഡൽഹിയിലെ വിവിധ മലയാളി അസോസിയേഷനുകളിൽ നിന്നുള്ളവർ പങ്കെടുത്തു.
ഡൽഹിയിൽ ഉണ്ടായിട്ടുള്ള സകല മാറ്റങ്ങളും 15 വർഷത്തെ ഷീല ദീക്ഷിതിന്റെ ശ്രമഫലമായാണെന്ന് രാജ് മോഹൻ ഉണ്ണിത്താൻ അഭിപ്രായപ്പെട്ടു.

ഡൽഹിയിൽ മലയാളികളെ ചേർത്തുനിർത്തിയ നേതാവായിരുന്നു ഷീല ദീക്ഷിതെന്ന് ഹൈബി ഈഡൻ എം പി കൂട്ടിച്ചേർത്തു.

കുറഞ്ഞ കാലയളവെങ്കിലും കേരള ഗവർണറായി വന്നത് ഷീല ദീക്ഷിതിന് മലയാളികളോടുള്ള ബന്ധത്തിന് തെളിവായിരുന്നു എന്ന്
എ എം ആരിഫ് എം പി യും അനുസ്മരിച്ചു.

ഇ ശ്രീധരനെ കൊച്ചി മെട്രോയുമായി ബന്ധിപ്പിക്കണമെന്ന ആവശ്യം ഉന്നയിച്ചപ്പോൾ അതിന് പൂർണ്ണ പിന്തുണ നൽകിയ നേതാവാണ് ഷീല ദീക്ഷിത്തെന്ന് തോമസ് ചാഴിക്കാടൻ എം പി പറഞ്ഞു.

എൻ ജി കെ പിള്ള ,ബാബു പണിക്കർ ,സി ചന്ദ്രൻ ,ജയരാജ്, മുൻ വനിത കമ്മീഷൻ അംഗം ജെ പ്രമീള ദേവി തുടങ്ങിയവർ സംസാരിച്ചു.
മുൻ വനിത കമ്മീഷൻ അംഗം ജെ പ്രമീള ദേവി എന്നിവർ സംസാരിച്ചു.