രാജീവ് ഗാന്ധി ഇന്ത്യയിലെ രാജ്യത്തെ ജനാധിപത്യ വിപ്ലവത്തിന്‍റെയും കമ്മ്യൂണിക്കേഷൻ റവല്യൂഷന്‍റെ നായകന്‍ : എം.എം.ഹസന്‍

രാജീവ് ഗാന്ധി ഇന്ത്യയിലെ രാജ്യത്തെ ജനാധിപത്യ വിപ്ലവത്തിന്‍റെയും കമ്മ്യൂണിക്കേഷൻ റവല്യൂഷന്‍റെ നായകനെന്ന് മുന്‍ കെ.പി.സി.സി. അധ്യക്ഷന്‍ എം.എം.ഹസന്‍. ആരൊക്കെ ശ്രമിച്ചാലും ജനമനസ്സുകളിൽ രാജീവ് ഗാന്ധി ഇന്നും മിസ്റ്റർ ക്ലീൻ ആയി തന്നെ നിറഞ്ഞു നിൽക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

18 വയസ്സായ യുവാക്കൾക്ക് വോട്ടവകാശം, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ സ്ത്രീകൾക്ക് 33 ശതമാനം പ്രാതിനിധ്യം, അധികാരവികേന്ദ്രീകരണം, ഇതെല്ലാം നടപ്പാക്കിയ രാജീവ് ഗാന്ധിയെ ജനാധിപത്യവിപ്ലവത്തിന്‍റെ നായകനായിട്ടല്ലേ വിശേഷിപ്പിക്കാനാകൂ എന്നും എം.എം.ഹസന്‍ ഫെയ്സ്ബുക്ക് പോസ്റ്റില്‍ ചോദിക്കുന്നു.

ഫെയ്സ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ്ണ രൂപം :

മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ രക്തസാക്ഷിത്വത്തിന്‍റെ വാർഷികം ഇന്ത്യയൊട്ടാകെ ഇന്ന് ആചരിക്കുന്നു.

ഒരു മിന്നൽപിണർ പോലെ ഇന്ത്യൻ രാഷ്ട്രീയത്തിൽ മിന്നി മാഞ്ഞുപോയ രാജീവ് ഗാന്ധി രാജ്യത്തെ ജനാധിപത്യ വിപ്ലവത്തിന്‍റെ നായകനായിരുന്നു. കമ്മ്യൂണിക്കേഷൻ റവല്യൂഷന്‍റെ നായകനും രാജീവ് ഗാന്ധി തന്നെയായിരുന്നു.

18 വയസ്സായ യുവാക്കൾക്ക് വോട്ടവകാശം, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ സ്ത്രീകൾക്ക് 33 ശതമാനം പ്രാതിനിധ്യം, അധികാരവികേന്ദ്രീകരണം, ഇതെല്ലാം നടപ്പാക്കിയ രാജീവ് ഗാന്ധിയെ ജനാധിപത്യവിപ്ലവത്തിന്‍റെ നായകനായിട്ടല്ലേ വിശേഷിപ്പിക്കാനാകുക.

ഭരണ രംഗത്തും രാഷ്ട്രീയ രംഗത്തും കത്തിജ്വലിച്ചു നിൽക്കുമ്പോഴാണ് മധ്യാഹ്ന സൂര്യൻ അസ്തമിച്ച പ്രതീതി സൃഷ്ടിച്ചുകൊണ്ട് തമിഴ്നാട്ടിലെ ശ്രീപെരുമ്പത്തൂരിൽ ആ ശരീരം ചിന്നിച്ചിതറി വീണത്.

2019 ലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പ്രധാനമന്ത്രി നരേന്ദ്രമോദി രാജീവ് ഗാന്ധി കള്ളനായിട്ടാണ് മരിച്ചതെന്ന് വിമർശിച്ചു. ബോഫേഴ്സ് തോക്ക് ഇടപാടിൽ രാജീവ് ഗാന്ധിക്കെതിരെ ആരോപണമുന്നയിച്ച മോദിയുടെ പാർട്ടിക്കാർ അദ്ദേഹത്തെ നാടുനീളെ “രാജീവ് ഗാന്ധി ചോർ ഹേ” എന്ന് ആക്ഷേപിച്ച് നടന്ന കാലം ആരും മറക്കാനിടയില്ല. കോടതിയിലും പാർലമെൻറ് സംയുക്ത സമിതിയിലും കുറ്റവിമുക്തനാക്കപ്പെട്ട രാജീവ് ഗാന്ധിയെ മരണശേഷം കള്ളനായി ചിത്രീകരിക്കാൻ ശ്രമിച്ചത്, മോദിയെ “പെരുങ്കള്ളൻ” എന്ന് വിശേഷിപ്പിച്ചതിന്‍റെ പ്രതികാരം തീർക്കാനാണ്.

3000 കോടി രൂപയുടെ റഫേൽ യുദ്ധവിമാന അഴിമതി നടത്തിയ നരേന്ദ്രമോദിയെ “ചൗക്കീദാർ ചോർ ഹേ” എന്ന് വിളിച്ചതിൽ എന്ത് തെറ്റാണുള്ളത്?

ജനമനസ്സുകളിൽ രാജീവ് ഗാന്ധി ഇന്നും മിസ്റ്റർ ക്ലീൻ ആയി തന്നെ നിറഞ്ഞു നിൽക്കുന്നു. ആ ദീപ്തമായ ഓർമയ്ക്ക് മുന്നിൽ എന്റെ പ്രണാമം.

rajiv gandhiMM Hassan
Comments (0)
Add Comment