വനംകൊള്ള : യുഡിഎഫ് പ്രതിനിധി സംഘം പ്രദേശങ്ങളില്‍ സന്ദര്‍ശനം നടത്തും

Friday, June 18, 2021

തൃശ്ശൂര്‍ : ജില്ലയിലെ വനം കൊള്ള അന്വേഷിക്കുന്നതിനായി യുഡിഎഫ് സംസ്ഥാന കമ്മിറ്റി ചുമതലപ്പെടുത്തിയ പ്രതിനിധി സംഘം ഇന്ന് വിവിധ പ്രദേശങ്ങളില്‍ സന്ദര്‍ശനം നടത്തും. ടി.എന്‍.പ്രതാപന്‍ എം പി നേതൃത്വം നല്‍കുന്ന സംഘത്തില്‍ രമ്യ ഹരിദാസ് എംപി, സനീഷ് കുമാര്‍ ജോസഫ് എംഎല്‍എ, മുന്‍ ചീഫ് വിപ്പ് തോമസ് ഉണ്ണിയാടന്‍, ഡിസിസി പ്രസിഡണ്ട് എം.പി.വിന്‍സെന്റ്, യുഡിഎഫ് കക്ഷികളുടെ ജില്ലാ നേതാക്കള്‍ എന്നിവര്‍ അംഗങ്ങളാണ്.

ഇന്ന് രാവിലെ 10.30 ന് വടക്കാഞ്ചേരി നിയോജക മണ്ഡലത്തിലെ പൂമലയിലാണ് ആദ്യ സന്ദര്‍ശനം. 12 മണിക്ക് ചേലക്കരയിലെ പുലാക്കോട് പ്രദേശത്തും സംഘം സന്ദര്‍ശനം നടത്തും.