നാലുചുറ്റും നിന്ന് രമയെ സംരക്ഷിക്കും; ടിപിയുടെ ശബ്ദം രമയിലൂടെ ഉയരുന്നത് സിപിഎമ്മിനെ നടുക്കുന്നു: പ്രതിപക്ഷ നേതാവ്

Jaihind Webdesk
Friday, July 22, 2022

കോഴിക്കോട്: കെ.കെ രമയെ നിശബ്ദയാക്കാൻ ശ്രമിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ടി.പിയെ 51 വെട്ട് വെട്ടി അതി ക്രൂരമായി കൊന്നിട്ടും മുഖം വികൃതമാക്കിയിട്ടും തീരാത്ത പകയാണ് സിപിഎമ്മിന്. രമ സംസാരിക്കുമ്പോള്‍ ടി.പിയുടെ ശബ്ദമാണ്  നിയമസഭയില്‍ ഉയരുന്നത്. അത് സിപിഎമ്മിന് നടുക്കമുണ്ടാക്കുന്നുണ്ട്. അതുകൊണ്ട് ടി.പിയുടെ ഭാര്യയെ വേട്ടയാടുകയാണ്. അതിന്‍റെയൊന്നും മുന്നില്‍ യുഡിഎഫോ രമയോ തലകുനിക്കില്ല. കെ.കെ രമയെ നാലു ചുറ്റും നിന്ന് രമയെ സംരക്ഷിക്കുമെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി. പയ്യന്നൂർ സഖാക്കളുടെ പേരില്‍ വന്ന ഭീഷണിക്കത്തിനെക്കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.

വടകരയിലെ കസ്റ്റഡി മരണം വിശദമായി അന്വേഷിക്കേണ്ടതാണ്. ഗൗരവകരമായി അന്വേഷിച്ച് കുറ്റക്കാർക്കെതിരെ നടപടി എടുക്കണമെന്നും പ്രതിപക്ഷ നേതാവ് കോഴിക്കോട് പറഞ്ഞു.