ടി പി ചന്ദ്രശേഖരന്‍ വധക്കേസ് പ്രതി കൊടി സുനിയെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് മാറ്റും. തവനൂര്‍ ജയിലിലേക്കാണ് മാറ്റുക. ജയിലിനകത്തും പുറത്തും മദ്യവും, മയക്കുമരുന്നും വില്പന നടത്തുന്നുവെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് നടപടി. കൊടി സുനി ഉള്‍പ്പടെയുള്ളവര്‍ ലഹരി ഉപയോഗിക്കുന്നതായും റിപ്പോര്‍ട്ടിലുണ്ട്. തുടര്‍ന്നാണ് ജയില്‍ മാറ്റാനുള്ള തീരുമാനം.
മാഹി ഇരട്ട കൊലപാതക കേസിന്റെ വിചാരണയ്ക്ക് വേണ്ടിയാണ് തവനൂരില്‍ നിന്ന് കൊടിസുനിയെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലേക്ക് മാറ്റിയത്. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ മദ്യവും മയക്കുമരുന്നും സുലഭമാണെന്ന് ഗോവിന്ദച്ചാമി മൊഴി നല്‍കിയിരുന്നു. നേരത്തെ പരോള്‍ വ്യവസ്ഥകള്‍ ലംഘിച്ചതിന് കൊടി സുനിയുടെ പരോള്‍ റദ്ദ് ചെയ്തിരുന്നു. മാഹി ഇരട്ട കൊലപാതക കേസിന്റെ വിചാരണയ്ക്കിടെ തലശ്ശേരിയില്‍ വെച്ച് കൊടി സുനിയും, ഷാഫിയും പരസ്യമായി മദ്യപിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത് വന്നിരുന്നു. എന്നാല്‍ ഇരുവര്‍ക്കുമെതിരെ പൊലീസ് കേസെടുത്തിട്ടില്ല. ഇതിനിടയിലാണ് കൊടി സുനിയെ ജയില്‍ മാറ്റാനുള്ള തീരുമാനം പുറത്ത് വരുന്നത്.