കൊവിഡ് വ്യാപനം രൂക്ഷം ; ഡൽഹിയിൽ ഒരാഴ്ചത്തേക്ക് കർഫ്യൂ പ്രഖ്യാപിച്ചു

Jaihind Webdesk
Monday, April 19, 2021

 

ന്യൂഡല്‍ഹി :  കൊവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ ഡൽഹിയിൽ ഒരാഴ്ച കർഫ്യൂ പ്രഖ്യാപിച്ചു. ഇന്ന് മുതല്‍ അടുത്ത തിങ്കളാഴ്ച വരെയാണ് കർഫ്യൂ. മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാള്‍ ലഫ്റ്റനന്‍റ് ഗവർണർ അനിൽ ബൈജലുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് തീരുമാനം. സർക്കാർ ഓഫീസുകളും അവശ്യ സർവീസുകളും മാത്രമാകും പ്രവർത്തിക്കുക.