മലയാളി നാവികൻ കമാൻഡർ അഭിലാഷ് ടോമിയെ (39) രക്ഷിച്ചു. ഫ്രഞ്ച് കപ്പൽ ‘ഒസിരിസ്’ ആണ് അഭിലാഷിനെ രക്ഷിച്ചത്. സ്ട്രെച്ചറിൽ അഭിലാഷിനെ ഫ്രഞ്ച് കപ്പലിലേക്കു മാറ്റി.
പായ്‌വഞ്ചികളുടെ അന്താരാഷ്ട്ര മത്സരമായ ഗോൾഡൻ ഗ്ലോബ് റെയ്സിനിടെയാണ് ഇന്ത്യൻ മഹാസമുദ്രത്തിൽ ഓസ്ട്രേലിയയിലെ പെര്‍ത്തിന് സമീപം അഭിലാഷ് ടോമിക്ക് പരിക്കേറ്റത്. ശക്തമായ കാറ്റിലും കൂറ്റന്‍ തിരമാലകളിലും പെട്ട് അദ്ദേഹം സഞ്ചരിച്ച പായ്‌വഞ്ചി അപകടത്തില്‍ പെട്ടത്.
മലയാളി നാവികൻ കമാൻഡർ അഭിലാഷ് ടോമിയെ (39) രക്ഷിച്ചു. ഫ്രഞ്ച് കപ്പൽ ‘ഒസിരിസ്’ ആണ് അഭിലാഷിനെ രക്ഷിച്ചത്. സ്ട്രെച്ചറിൽ അഭിലാഷിനെ ഫ്രഞ്ച് കപ്പലിലേക്കു മാറ്റി. അദ്ദേഹം സുബോധത്തിലാണെന്നും സുരക്ഷിതനാണെന്നും നാവികസേന വക്താവ് ക്യാപ്റ്റൻ ഡി.കെ.ശർമ പറഞ്ഞു. അഭിലാഷിനൊപ്പം മൽസരിച്ച ഗ്രെഗറിന്‍റെ ബോട്ടും അപകടത്തില്‍ പെട്ടിരുന്നു. അദ്ദേഹത്തെയും രക്ഷിക്കും
Update from Golden Globe Race
“Tomy Onboard and he is conscious and talking”
— Indian Defence (@IndianDefenceRA) September 24, 2018
അഭിലാഷ് ടോമിയെ ഇല്ലെ ആംസ്റ്റര്‍ഡാം എന്ന ദ്വീപിലേക്ക് വൈകിട്ടോടെ എത്തിക്കുമെന്ന് പ്രതിരോധമന്ത്രി നിർമല സീതാരാമന്‍ പറഞ്ഞു. വിദഗ്ധ ചികിൽസ ലഭ്യമാക്കുന്നതിനായി ഇന്ത്യൻ കപ്പലായ ഐഎൻഎസ് സത്പുരയിൽ മൗറീഷ്യസിലേക്കു മാറ്റുമെന്നും അവർ ട്വീറ്റ് ചെയ്തു.
A sense of relief to know that naval officer @abhilashtomy is rescued by the French fishing vessel. He’s concious and doing okay. The vessel will shift him to a nearby island (I’lle Amsterdam) by evening. INS Satpura will take him to Mauritius for medical attention. @PIB_India
— Nirmala Sitharaman (@nsitharaman) September 24, 2018