അഭിലാഷ് ടോമിയെ ഒരാഴ്ചയ്ക്കുള്ളില്‍ ഇന്ത്യയിലെത്തിക്കും

Jaihind Webdesk
Friday, September 28, 2018

ലോക പായ്‌വഞ്ചി പ്രയാണത്തിനിടെ പരിക്കേറ്റ കമാൻഡർ അഭിലാഷ് ടോമിയെ ഇന്ത്യയിലേക്ക് തിരികെ എത്തിക്കും. ഒരാഴ്ചക്കുള്ളിൽ അഭിലാഷ് ഇന്ത്യയിൽ എത്തുമെന്ന് നാവികേസന അറിയിച്ചു. നാവികസേനയുടെ കപ്പൽ ഐ.എൻ.എസ് സത്പുര ആംസ്റ്റർഡാം ദ്വീപിൽ ഇന്ന് എത്തും.

അഭിലാഷിന്റെ ആരോഗ്യനില അതിവേഗം മെച്ചപ്പെട്ടുവരുന്നതായി നാവികസേനാ ഉദ്യോഗസ്ഥർ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. സാരമായ ചില പരിക്കുകൾ ഉണ്ടെങ്കിലും ഇത് ആശങ്കപ്പെടേണ്ട തരത്തിലുള്ളതല്ലെന്നാണ് വിവരം.

പായ്‌വഞ്ചി മത്സരത്തിനടെ അപകടത്തിൽപ്പെട്ട് നടുവിന് പരുക്കേറ്റ അഭിലാഷ് ടോമിയെയും ഐറിഷ് നാവികൻ ഗ്രിഗർ മക്ഗുകിനെയും ചൊവ്വാഴ്ചയാണ് ആംസ്റ്റർഡാം ദ്വീപിൽ എത്തിച്ചത്. അതേസമയം അഭിലാഷ് ഒരാഴ്ചക്കുള്ളിൽ അഭിലാഷിനെ ഇന്ത്യയിൽ എത്തുമെന്ന് നാവികേസന അറിയിച്ചു.