ആശയപരമായി യോജിപ്പില്ലാത്ത കക്ഷികളുടെ ഭരണമാണ് ഇന്ന് രാജ്യത്ത് നടക്കുന്നത്; എം.എം. ഹസ്സൻ

Jaihind Webdesk
Monday, June 24, 2024

 

കൊല്ലം: ആശയപരമായി യോജിപ്പില്ലാത്ത കക്ഷികളുടെ ഭരണമാണ് ഇന്ന് രാജ്യത്ത് നടക്കുന്നതെന്ന് യുഡിഎഫ് കൺവീനർ എം.എം. ഹസ്സൻ. അധികാരമോഹം മാത്രമാണ് അവരെ ചേർത്തുനിർത്തുന്ന ഘടകം എന്നദ്ദേഹം പറഞ്ഞു. ലോക്സഭയിലെ ഏറ്റവും സീനിയറായ എംപി കൊടിക്കുന്നിൽ സുരേഷിന് പ്രോടെം സ്പീക്കർ സ്ഥാനം നിഷേധിച്ച മോദി സർക്കാരിന്‍റെ ജനാധിപത്യ-ദളിത് വിരുദ്ധ നിലപാടിൽ പ്രതിഷേധിച്ച് കൊല്ലത്ത് കോൺഗ്രസ് പ്രവർത്തകർ സംഘടിപ്പിച്ച ഏകദിന ഉപവാസം സമരത്തിന്‍റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നദ്ദേഹം. ഡിസിസി അധ്യക്ഷൻ കെ. രാജേന്ദ്രപ്രസാദിന് നാരങ്ങാവെള്ളം നൽകി രാവിലെ ആരംഭിച്ച ഉപവാസ സമരം എം.എം. ഹസ്സൻ അവസാനിപ്പിച്ചു.