സ്വര്‍ണവില ഗ്രാമിന് 60 രൂപ കൂടി; പവന് 45,920 രൂപയായി


സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്. സ്വര്‍ണം ഗ്രാമിന് ഒറ്റയടിക്ക് 60 രൂപ കൂടി 5,740 രൂപയായി. പവന് 480 രൂപ കൂടി 45,920 രൂപയായി. ഇസ്രയേല്‍ പലസ്തീന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തിലാണ് സ്വര്‍ണവിലയില്‍ ഒറ്റദിവസം കൊണ്ട് ചരിത്രത്തിലെതന്നെ വലിയ വില രേഖപെടുത്തിയത്. രാജ്യാന്തരതലത്തില്‍ തന്നെ സ്വര്‍ണം സുരക്ഷിത നിക്ഷേപമായി കണ്ടതോടെയാണ് വിലവര്‍ധനയെന്നും വിദഗ്ധര്‍ വിലയിരുത്തി.

Comments (0)
Add Comment