ഇഷ്ടമുള്ള ചോദ്യങ്ങള്‍ ചോദിച്ചാല്‍ മറുപടി വിശദമായി…. അനിഷ്ടകരമായ ചോദ്യമാണെങ്കില്‍ രോഷം. സുരേഷ് ഗോപി എം പി മാദ്ധ്യമങ്ങളോടു പെരുമാറുന്നത് കാണുമ്പോള്‍ ഇയാള്‍ക്കിത് എന്തുപറ്റി എന്നു ചോദിക്കാതെ വയ്യ. ജബല്‍പൂരിലെ അക്രമത്തെക്കുറിച്ച് സംസാരിച്ച മാദ്ധ്യമപ്രവര്‍ത്തകരോടാണ് സുരേഷ് ഗോപി തട്ടിക്കയറിയത്. ചോദ്യത്തിന് ഉത്തരം പറയാന്‍ സൗകര്യമില്ലെന്നും, നിങ്ങള്‍ ആരാണെന്നുമായിരുന്നു കേന്ദ്രമന്ത്രിയുടെ പ്രതികരണം.
രാഷ്ട്രീയപ്രവര്‍ത്തകരെ പ്രകോപിപ്പിക്കുന്ന ചോദ്യങ്ങള്‍ പത്രപ്രവര്‍ത്തകര്‍ പലപ്പോഴും ചോദിക്കാറുണ്ട്. അപ്പോഴെല്ലാം സമനില നഷ്ടപ്പെട്ടപോലെ പെരുമാറുന്ന ഏകവ്യക്തിയാണ് സുരേഷ് ഗോപി. സിനിമയിലെ ചില കഥാപാത്രങ്ങളെ ഓര്‍മ്മിപ്പിക്കുന്ന ഡയലോഗുകളും തുടര്‍ന്നു വരും. കേന്ദ്രമന്ത്രി എന്നതു പോകട്ടെ ജനപ്രതിനിധി പുലര്‍ത്തേണ്ട മിനിമം സഹിഷ്ണുത പോലും എംപി കാണിക്കാറില്ല. പരിധികള്‍ വിട്ടുള്ള പെരുമാറ്റം മൂലം കോമാളിത്തത്തോളം എത്തുന്നുണ്ട് ഈ അഭിനയം.
വഖഫ് ഭേദഗതി ബില്ലുമായി ബന്ധപ്പെട്ട് കേരളത്തില്‍ നിന്നുള്ള എംപിമാര്‍ രേഖപ്പെടുത്തിയ ആശങ്കകള്‍ക്ക് എന്ത് അടിസ്ഥാനമില്ലെന്ന് സുരേഷ് ഗോപി പറഞ്ഞു. ബല്പുരില് വൈദികര്‍ ആക്രമിക്കപ്പെട്ട സംഭവത്തില്‍ പ്രതികരണം തേടിയ മാധ്യമപ്രവര്‍ത്തകരോട് കേന്ദ്രമന്ത്രി കയര്‍ക്കുകയും ചെയ്തു. നിങ്ങളാരോടാണ് ചോദിക്കുന്നതെന്ന ഓര്‍മ്മവേണം. എന്നൊക്കെയാണ് സുരേഷ് ഗോപി പ്രതികരിച്ചത്
ജബല്‍പൂര്‍ വിഷയത്തില്‍ കേന്ദ്രമന്ത്രി സുരേഷ് ഗോപി നടത്തിയ പ്രതികരണങ്ങള്‍ക്ക് പ്രതിപക്ഷനേതാവ് വിഡി സതീശന് മറുപടി പറഞ്ഞു. കേന്ദ്രമന്ത്രിയെന്ന നിലയ്ക്കാണ് അദ്ദേഹത്തോട് ചോദ്യം ചോദിച്ചത്. തിരഞ്ഞെടുപ്പ് കാലത്ത് പള്ളികളില്‍ കിരീടവുമായി മാത്രം പോയാല്‍ പോരാ.. ക്രൈസ്തവര്‍ക്കെതിരായ ആക്രമണത്തില്‍ നിന്നും അവരെ സംരക്ഷിക്കാനുള്ള ഉത്തരവാദിത്തം മന്ത്രിക്കുണ്ടെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്രമന്ത്രിയുടെ പ്രതികരണത്തോട് കേരള പത്രപ്രവര്‍ത്തക യൂണിയനും പ്രതികരിച്ചു.
മാധ്യമങ്ങളോടുള്ള കേന്ദ്രമന്ത്രി സുരേഷ്ഗോപിയുടെ അപഹാസ്യമായ പെരുമാറ്റം അവസാനിപ്പിക്കണമെന്ന് യൂണിയന് ആവശ്യപ്പെട്ടു. മാദ്ധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങളോട ് പവര്‍ത്തകരുടെ സംശയങ്ങളോടും പ്രതികരിക്കാന്‍ കഴിയാത്തത് അദ്ധേഹത്തിന്റെ പൊതുബോധമില്ലായ്മയാണ് വ്യക്തമാക്കുന്നതെന്നും യൂണിയന് വ്യക്തമാക്കി