എനിക്ക് കോണ്‍ഗ്രസിനെ അറിയാം, നിങ്ങളാണ് ബെസ്റ്റ് ഓപ്ഷന്‍!! ടി.ജെ. വിനോദിനോട് രാഷ്ട്രീയം പറഞ്ഞ് ജര്‍മ്മന്‍കാരി

Jaihind Webdesk
Sunday, October 13, 2019

കടവന്ത്ര: എറണാകുളത്ത് എല്ലാം അങ്ങനെയാണ്… ലോകത്തിന്റെ കുഞ്ഞുമാതൃകയാണ് എറണാകുളം.. അവിടെ എല്ലാവരുമുണ്ട്.. ആ എല്ലാവരിലേക്കും ഓടിയെത്തുകയാണ് യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ടി.ജെ. വിനോദ്. ഇന്നലെ കടവന്ത്ര കോഴിത്തറ ഭാഗത്ത് കണ്ടത് ഇത്തരമൊരു കാഴ്ച്ചയായിരുന്നു. വോട്ടര്‍മാരെ നേരില്‍കാണാനായി തിരക്കിട്ട് നീങ്ങുന്നതിനിടെയാണ് ടി.ജെ. വിനോദിനെയും സഹപ്രവര്‍ത്തകരെയും ശ്രദ്ധിച്ച് നില്‍ക്കുന്ന ജര്‍മ്മന്‍ സ്വദേശിയായ ജൂലിയെ കണ്ടത്. വഴിയോരത്ത് നിന്ന് തന്നെ ശ്രദ്ധിക്കുന്നത് കണ്ട ജൂലിക്ക് സമീപത്തെത്തി തന്റെ വോട്ടറല്ലാതിരുന്നിട്ടും തന്നെ പരിചയപ്പെടുത്താന്‍ സ്ഥാനാര്‍ത്ഥി മറന്നില്ല.

പേര് പറഞ്ഞ് പരിചയപ്പെടുത്തിയ സ്ഥാനാര്‍ത്ഥിയോടുള്ള ജൂലിയുടെ ആദ്യ ചോദ്യം ഏതാ പാര്‍ട്ടി എന്നായിരുന്നു. കോണ്‍ഗ്രസ് എന്ന് കേട്ടപ്പോള്‍ ജൂലി പറഞ്ഞു. എനിക്ക് കോണ്‍ഗ്രസിനെ അറിയാം… മഹാത്മാ ഗാന്ധിയെ അറിയാം, ഇന്ദിരാഗാന്ധിയെ അറിയാം.. സോണിയാ ഗാന്ധിയെ അറിയാം. ഇത് കേട്ടതോടെ സ്ഥാനാര്‍ത്ഥി ജൂലിക്കൊരു ഹസ്തദാനം നല്‍കി. തിരിച്ച് കൈ കൊടുത്ത് ജൂലി പറഞ്ഞു. കോണ്‍ഗ്രസാണ് ഇന്ത്യയിലെ ബെസ്റ്റ് ഓപ്ഷന്‍ ഇവിടെ..

മോദി തന്നെ ഇലക്ഷന്‍ നടത്തുന്നു മോദി തന്നെ വിജയിക്കുന്നു എന്നിട്ട് മോദി പറയുന്നു ജനാധിപത്യമെന്ന്. എനിക്കത് മനസ്സിലാകുന്നില്ല. ജര്‍മ്മന്‍കാരിയുടെ ഇന്ത്യന്‍ പൊളിറ്റിക്‌സ് കേട്ടതും സ്ഥാനാര്‍ത്ഥിയും കൂടെ ഉള്ളവരും പരസ്പരം നോക്കി. ഇന്ത്യന്‍ പൊളിറ്റിക്‌സെങ്ങനെ ഇവര്‍ക്കിത്ര നന്നായറിയാം എന്നറിയാന്‍ കൂടുതല്‍ തിരക്കി. പള്ളുരുത്തി വെസ്റ്റേണ്‍ യൂറോപ്യന്‍ ലാംഗ്വോജ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ അധ്യാപികയാണ് ജര്‍മ്മനി സ്വദേശി ജൂലി. വര്‍ഷങ്ങളായി ഇവിടെയുള്ള അവര്‍ അധ്യാപനം മാത്രമല്ല ഇന്ത്യന്‍ രാഷ്ട്രീയവും ശ്രദ്ധിക്കുന്നുണ്ട്. വോട്ടര്‍മാരിലേക്ക് തിരക്കിട്ട് തിരിച്ച സ്ഥാനാര്‍ത്ഥിക്ക് വിജയാശംസകള്‍ നേര്‍ന്നാണ് ജൂലി പറഞ്ഞയച്ചത്.