ലോക്‌സഭാ തിരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥികളുടെ നാമനിർദ്ദേശ പത്രിക പിൻവലിക്കാനുള്ള അവസാന തീയതി നാളെ. സ്ഥാനാർത്ഥി പട്ടികയുടെ അന്തിമരൂപം നാളെ അറിയാം.
20 മണ്ഡലങ്ങളിലായി 242 നാമനിർദ്ദേശ പത്രികകളാണ് അംഗീകരിച്ചിരിക്കുന്നത്. സൂക്ഷ്മ പരിശോധനയിൽ 61 പത്രികകൾ തള്ളിയിരുന്നു. കൂടുതൽ പത്രികകൾ ഉള്ളത് വയനാട് മണ്ഡലത്തിലാണ്. വയനാട് മണ്ഡലത്തിൽ രാഹുൽ ഗാന്ധിയും മത്സരിക്കുന്നു എന്നത് തന്നെയാണ് പ്രധാനം. ഇവിടെ രാഹുലിന് അപരന്മാർ മൂന്ന് പേരാണ്.
ഏറ്റവും കുറവ് കോട്ടയത്താണ്. പതിനഞ്ച് പത്രികകൾ സമർപ്പിച്ചെങ്കിലും ഏഴെണ്ണമാണ് അംഗീകരിച്ചത്. എൽ.ഡി.എഫിനും യു.ഡി.എഫിനുമൊപ്പം എൻ.ഡി.എയും ദേശീയ നേതാക്കളെ വരും ദിവസങ്ങളിൽ പ്രചാരണത്തിനെത്തിക്കും. വോട്ടെടുപ്പ് ഈ മാസം 23നും ഫലപ്രഖ്യാപനം അടുത്ത മാസം 23നും ആണ്.