പാലക്കാടില്‍ കമ്പിവേലിയിൽ പുലി കുടുങ്ങി; ആശങ്കയില്‍ നാട്ടുകാർ, മയക്കുവെടി വെച്ച് പിടികൂടാനുള്ള നടപടികള്‍ പുരോഗമിക്കുന്നു

Jaihind Webdesk
Wednesday, May 22, 2024

 

പാലക്കാട്:  കൊല്ലങ്കോടില്‍ കമ്പിവേലിയിൽ പുലി കുടുങ്ങി. വാഴപ്പുഴ സ്വദേശി ഉണ്ണികൃഷ്ണന്‍റെ പറമ്പില്‍ രാവിലെ ഏഴ് മണിയോടെയായിരുന്നു സംഭവം. അടുത്ത കാലത്തായി പ്രദേശത്ത് പുലി ശല്യം ഉണ്ടായിരുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു.

നാട്ടുകാർ വലിയ ആശങ്കയിലാണ്. സംഭവം അറിഞ്ഞ ഉടന്‍ തന്നെ വനംവകുപ്പ് സ്ഥലത്തെത്തി.  പുലി ഒന്ന് കുതറിയാല്‍ ഈ കുടുക്കില്‍ നിന്ന് രക്ഷപ്പെടാം.  പക്ഷേ അത് അപകടമാണെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. പുലിയെ മയക്കുവെടി വെച്ച് പിടികൂടിയതിനു ശേഷം കാട്ടിലേക്ക് തിരികെ വിടാനാണ് തീരുമാനം. മയക്കുവെടി വെച്ച് പിടികൂടാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. ഏകദേശം നാല് വയസ് പ്രായം വരുന്ന പെൺപുലിയാണ് കുടുങ്ങിയിരിക്കുന്നത്. വേലിക്കല്‍ പന്നിക്ക് വച്ച കുടുക്കിലാണ് പുലി വീണിരിക്കുന്നതെന്നാണ് നാട്ടുകാര്‍ പറയുന്നത്.