മാനം തെളിഞ്ഞേ നിന്നാല്‍ പൂരം വെടിക്കെട്ട് നാളെ

Jaihind Webdesk
Thursday, May 19, 2022

തൃശൂർ: കാലാവസ്ഥ അനുകൂലമായാൽ പൂരം വെടിക്കെട്ട് വെള്ളിയാഴ്ച നടത്താന്‍ തീരുമാനം. മഴ മാറി നിന്നാല്‍ വൈകിട്ട് 4 മണിക്ക് തൃശൂർ പൂരം വെടിക്കെട്ട് നടത്താനാണ് നിലവിലെ തീരുമാനം. മഴയെ തുടർന്ന് നാല് തവണ മാറ്റിവെച്ച വെടിക്കെട്ടാണ് കാലാവസ്ഥ അനുകൂലമായാല്‍ നാളെ നടത്തുന്നത്.

മേയ് 11ന് നടക്കേണ്ടിയിരുന്ന പൂരമാണ് മാറ്റിവെച്ചത്. വെടിക്കെട്ട് സാമഗ്രികള്‍ എല്ലാം സുരക്ഷിതമായി പൊലീസ് കാവലില്‍ സൂക്ഷിച്ചിരിക്കുകയാണ്. സാമ്പിള്‍ വെടിക്കെട്ട് മാത്രമാണ് ഇതുവരെ നടത്തിയത്.