ആവേശം വാനോളം… തൃക്കാക്കരയെ ഇളക്കിമറിച്ച് യുഡിവൈഎഫ് മെഗാ റോഡ് ഷോ

Jaihind Webdesk
Sunday, May 29, 2022

 

കൊച്ചി: തൃക്കാക്കരയെ മൂവർണ്ണക്കടലാക്കി യുഡിവൈഎഫിന്‍റെ മെഗാ റോഡ് ഷോ. യുഡിഎഫ് സ്ഥാനാർത്ഥി ഉമാ തോമസിനൊപ്പം നേതാക്കളും പ്രവർത്തകരും അണിനിരന്നപ്പോള്‍ തൃക്കാക്കര ആവേശക്കടലായി. ഉമാ തോമസിന്‍റെ വാഹനത്തിന് അകമ്പടിയായി എംഎല്‍എമാരായ പി.സി വിഷ്ണുനാഥ്, അന്‍വർ സാദത്ത്, ഷാഫി പറമ്പില്‍, റോജി എം ജോണ്‍ എന്നിവരുടെ നേതൃത്വത്തില്‍ ബൈക്കുകളില്‍ ആയിരക്കണക്കിന് പ്രവര്‍ത്തകർ അണിനിരന്നു. ഡിസിസി പ്രസിഡന്‍റ് മുഹമ്മദ് ഷിയാസ് സ്ഥാനാർത്ഥിക്കൊപ്പം വാഹനത്തില്‍ ഉണ്ടായിരുന്നു.

വൈകിട്ട് ആറ് മണി വരെയാണ് പരസ്യ പ്രചാരണത്തിന് അനുവദിച്ചിരിക്കുന്ന സമയം. തൃക്കാക്കരയുടെ മണ്ണില്‍ ആവേശം വാനോളമുയർത്തുകയാണ് നേതാക്കളും പ്രവര്‍ത്തകരും. പാലാരിവട്ടത്താണ് കൊട്ടിക്കലാശം.