പോളിംഗ് ബൂത്തിലേക്ക് പോകാനൊരുങ്ങി തൃക്കാക്കര; വോട്ടെടുപ്പ് രാവിലെ 7 മുതല്‍, കര്‍ശന സുരക്ഷാ ക്രമീകരണങ്ങള്‍ല്‍, കര്‍ശന സുരക്ഷാ ക്രമീകരണങ്ങള്‍

Jaihind Webdesk
Tuesday, May 31, 2022

കൊച്ചി: വിധിയെഴുത്തിനായി തൃക്കാക്കര പോളിംഗ് ബൂത്തിലേക്ക്. വോട്ടെടുപ്പിനുള്ള ഒരുക്കങ്ങള്‍ 239 ബൂത്തുകളിലും പൂര്‍ത്തിയായി. പ്രശ്നബാധിത ബൂത്തുകളൊന്നുമില്ലെങ്കിലും മണ്ഡലത്തില്‍ വന്‍ സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. കള്ളവോട്ട് തടയുന്നതിനായി കര്‍ശന നടപടികള്‍ സ്വീകരിച്ചിട്ടുള്ളതായി ജില്ലാ കളക്ടര്‍ ജാഫര്‍ മാലിക്ക് വ്യക്തമാക്കി.

ചൊവ്വാഴ്ച രാവിലെ 6 മണിക്ക് മോക്ക് പോളിംഗിന് പിന്നാലെ 7 മണി മുതല്‍ വോട്ടെടുപ്പ് ആരംഭിക്കും. വൈകിട്ട് ആറ് വരെയാണ് സമ്മിതിദാനാവകാശം വിനിയോഗിക്കാന്‍ അവസരം. തിങ്കളാഴ്ച രാവിലെ 8 മണിക്ക് ആരംഭിച്ച പോളിംഗ് സാമഗ്രികളുടെ വിതരണം ഉച്ചയോടെ തന്നെ പൂര്‍ത്തിയായിരുന്നു. മണ്ഡലത്തിലെ 239 ബൂത്തുകളിലായി ജനം വിധിയെഴുതും.

വ്യാപക കള്ളവോട്ടിന് സാധ്യതയുണ്ടെന്ന യുഡിഎഫ് പരാതിയുടെ അടിസ്ഥാനത്തില്‍ ബൂത്തുകളില്‍ പ്രത്യേക നിരീക്ഷണ സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന്  ജില്ലാ കളക്ടര്‍ അറിയിച്ചിട്ടുണ്ട്. കൂടുതല്‍ ബൂത്തുകള്‍ വരുന്ന ഇടങ്ങളില്‍ മൈക്രോ ഒബ്സര്‍വര്‍മാരും പ്രത്യേക പോലീസ് പട്രോളിംഗ് സംഘവും ഉണ്ടാവും. എല്ലാ ബൂത്തുകളിലും വെബ് കാസ്റ്റിംഗ് സംവിധാനവും ഒരുക്കിയിട്ടുണ്ട്.