കണ്ണൂരില്‍ തോണി മറിഞ്ഞ് രണ്ട് പേര്‍ മരിച്ചു; ഒരാള്‍ക്കായി തിരച്ചില്‍

 

കണ്ണൂർ: പുല്ലൂപ്പികടവ് അത്താഴകുന്ന് ചിറയ്ക്കൽ തുരുത്തിയിൽ തോണി അപകടത്തിൽപ്പെട്ട് രണ്ട് യുവാക്കൾ മരിച്ചു.
റമീസ്, സഹദ് എന്നിവരാണ് മരിച്ചത്. ഇവർക്കൊപ്പമുണ്ടായിരുന്ന അസ്കറിനായി തിരച്ചില്‍ തുടരുന്നു. ഇന്നലെ സന്ധ്യയോടെ തോണി അപകടത്തിൽപ്പെട്ടതിനെ തുടർന്ന് മൂന്നുപേരെയും കാണാതായിരുന്നു. ഇന്ന് രാവിലെ നാട്ടുകാരും മത്സ്യതൊഴിലാളികളും പോലീസും നടത്തിയ തിരച്ചിലില്‍ രണ്ടുപേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. ഫയർഫോഴ്സും, പോലീസും, നാട്ടുകാരും ചേർന്നാണ് മൃതദേഹങ്ങള്‍ കരയ്ക്ക് എത്തിച്ചത്. അസ്കറിനായുളള തിരച്ചിൽ തുടരുകയാണ്. റമീസിൻ്റെ മൃതദേഹമാണ് ആദ്യം കണ്ടെത്തിയത്. പിന്നീട് സഹദിൻ്റെയും കണ്ടെത്തി.

Comments (0)
Add Comment