ഇരുമ്പ് ഗേറ്റ് തലയിൽ വീണ് മൂന്ന് വയസുകാരന് ദാരുണാന്ത്യം

Jaihind Webdesk
Tuesday, September 28, 2021

കണ്ണൂർ : ഇരുമ്പ് ഗേറ്റ് തലയിൽ വീണ് മൂന്ന് വയസുകാരന് ദാരുണാന്ത്യം. പെരിഞ്ചേരി കുന്നുമ്മൽ വീട്ടിൽ റിഷാദിന്‍റെ മകൻ ഹൈദറാണ് മരിച്ചത്. തിങ്കളാഴ്ച വൈകിട്ട് സമീപത്തെ വീട്ടിൽ കളിക്കുമ്പോഴായിരുന്നു അപകടം. ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചെയോടെയായിരുന്നു മരണം.