കോട്ടയം: മംഗളം എന്‍ജിനീയറിംഗ് കോളജില്‍ നിന്ന് വിനോദയാത്രയ്ക്ക് പോയ സംഘത്തിലെ മൂന്ന് വിദ്യാര്‍ത്ഥികള്‍ മുങ്ങി മരിച്ചു. മണിപ്പാലില്‍ വെച്ചാണ് അപകടമുണ്ടായത്. സെല്‍ഫി എടുക്കുന്നതിനിടെയാണ് അപകടമെന്നാണ് പ്രാഥമിക നിഗമനം.
അവസാന വര്‍ഷ ബിടെക് കമ്പ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ത്ഥികളായ കോട്ടയം കുഴിമറ്റം ചേപ്പാട്ടുപറമ്പില്‍ അമല്‍ സി അനില്‍, ഉദയംപേരൂര്‍ ചിറമേല്‍ ആന്‍റണി ഷിനോയി, പാമ്പാടി വെള്ളൂര്‍ എല്ലിമുള്ളില്‍ അലന്‍ റെജി എന്നിവരാണ് മരിച്ചത്.
വ്യാഴാഴ്ച ഉച്ച കഴിഞ്ഞ് 2 മണിക്ക് മണിപ്പാലിന് സമീപം മാള്‍ട്ടയിലെ സെന്‍റ് മേരീസ് ബീച്ചിലായിരുന്നു സംഭവം. സെല്‍ഫി എടുക്കുന്നതിനിടെ തിരയില്‍പ്പെടുകയായിരുന്നുവെന്നാണ് വിവരം. അധ്യാപകരടക്കം 100 പേരുളള സംഘമാണ് ഇന്നലെ വൈകിട്ട് വിനോദയാത്ര പോയത്.