കൊല്ലം : ചാനല്‍ ചര്‍ച്ചയില്‍ പങ്കെടുത്ത് അഭിപ്രായം പറഞ്ഞതിന് എന്‍.കെ. പ്രേമചന്ദ്രന്‍ എം.പിക്ക് ഭീഷണിയും അസഭ്യസന്ദേശങ്ങളും. ഇന്ത്യ – പാകിസ്ഥാന്‍ വിഭജനഭീതി സംബന്ധിച്ച് പ്രധാനമന്ത്രിയുടെ ട്വിറ്ററിനെ അടിസ്ഥാനമാക്കി നടത്തിയ ചര്‍ച്ചയിലാണ് പങ്കെടുത്തത്. ചര്‍ച്ച കഴിഞ്ഞതിന് ശേഷം പാകിസ്ഥാനിലേക്ക് പോകാന്‍ ഭീഷണിപ്പെടുത്തിയാണ് അസഭ്യം നിറഞ്ഞ സന്ദേശങ്ങള്‍ എം.പിക്ക് ലഭിച്ചത്.
മലയാളഭാഷയില്‍ ഇംഗ്ലീഷ് അക്ഷരങ്ങളിലായിരുന്നു സന്ദേശം അയച്ചത്. വിശദമായ വിവരങ്ങള്‍ കാണിച്ച് എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നല്‍കി. അന്വേഷണവും നിയമാനുസരണവുമായ നടപടി സ്വീകരിക്കണമെന്ന് പരാതിയില്‍ ആവശ്യപ്പെടുന്നു